രണ്ടുമക്കളുണ്ടെന്ന് കണ്ടാല്‍ പറയില്ലെന്ന് ആരാധകര്‍, ഈ പ്രായത്തിലും സുന്ദരിയാവാന്‍ കഴിഞ്ഞത് തന്റെയുള്ളിലെ ജീനിന്റെ ഗുണമാണെന്ന് മാളവിക, ഭര്‍ത്താവിനോട് തോന്നിയ ദേഷ്യത്തെ കുറിച്ചും തുറന്ന് പറഞ്ഞ് താരം

206

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മാളവിക. കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് എന്ന പാട്ടിലൂടെ 90കളില്‍ തരംഗമായി മാറിയിരുന്നു മാളവിക. താന്‍ അഭിനയിച്ച കഥാപാത്രങ്ങളേക്കാള്‍ ഗാനങ്ങളിലൂടെയാണ് മാളവിക ശ്രദ്ധനേടിയത്.

Advertisements

മാളവികയുടെ യഥാര്‍ത്ഥ പേര് ശ്വേത കൊന്നുര്‍ മേനോന്‍ എന്നാണ്. അജിത് കുമാര്‍ നായകനായ ഉന്നൈ തേടി എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ സിനിമയിലെ താരത്തിന്റെ പേര് മാളവിക എന്നായിരുന്നു.

Also Read; എന്റെ സിനിമയുടെ ഷൂട്ടിനിടക്കും ചാക്കോച്ചന്‍ വിദേശത്ത് പോകണമെന്ന് പറഞ്ഞു, പറ്റില്ലെന്ന് ഞാന്‍ കടുപ്പിച്ചു പറഞ്ഞു, എനിക്ക് സംവിധായകന്റെ അധികാരമെടുക്കേണ്ടി വന്നു, ലാല്‍ജോസ് പറയുന്നു

പിന്നീട് താരം ആ പേര് തന്നെ സ്വീകരിക്കുകയായിരുന്നു. വിവാഹശേഷം സിനിമയോട് വിടപറയുകയായിരുന്നു മാളവിക. 2007ല്‍ ആയിരുന്നു സുമേഷ് മേനോനുമായുള്ള മാളവികയുടെ വിവാഹം. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് മാളവിക.

വയസ്സ് 44 ആയിട്ടും മാളവികയുടെ സൗന്ദര്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടല്ല. യോഗയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് വെളിപ്പെടുത്തുകയാണ് താരം. തന്റെയുള്ളിലെ ജീനിന്റെ ഗുണമാണ് ഇത്രയും സുന്ദരിയാവാന്‍ കാരണമെന്നും മാളവിക പറയുന്നു.

Also Read: ബാലചേട്ടനില്‍ നിന്ന് എനിക്ക് ഒന്നും വേണ്ട, എനിക്കതില്‍ താല്‍പര്യമില്ല; അഭിരാമി സുരേഷ്

ഒരിക്കല്‍ അമേരിക്കയിലെ ഒരു റെസ്‌റ്റോറന്റില്‍ പോയപ്പോള്‍ ഒരു സ്റ്റാഫ് തന്നോട് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടിരുന്നു, കാരണം തിരക്കിയപ്പോള്‍ കൂടെയുള്ളത് മക്കളാണോ എന്ന സംശയം കൊണ്ടാണെന്ന് പറഞ്ഞുവെന്നും ഐഡി കാര്‍ഡ് കാണിച്ചപ്പോള്‍ എങ്ങനെയാണ് ഇത്രയും സുന്ദരിയായിരിക്കാന്‍ കഴിയുന്നതെന്ന് ചോദിച്ചുവെന്നും മാളവിക പറയുന്നു.

സുമേഷിനെ ആദ്യം കണ്ടപ്പോള്‍ തനിക്ക് വെറുപ്പായിരുന്നു. പിന്നീട് സുഹൃത്തുക്കളായി എന്നും ആ സൗഹൃദം പിന്നാലെ പ്രണയമായി എന്നും മൂന്നുവര്‍ഷത്തെ ഡേറ്റിങ്ങിനെ ശേഷമായിരുന്നു തങ്ങളുടെ വിവാഹമെന്നും മാളവിക പറയുന്നു.

Advertisement