‘തേജസ് ഏട്ടനെ ഇതുവരെ ഭർത്താവായി കാണാൻ പറ്റിയിട്ടില്ല’! പുതിയ വൈറൽ വീഡിയോയുമായി മാളവിക കൃഷ്ണകുമാർ

165

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീൻ താരവുമാണ് മാളവിക കൃഷ്ണദാസ്. ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധേയ ആയത്. മികച്ച നർത്തകി കൂടിയായ മാളവികയുടെ റീൽസെല്ലാം വൈറലാവാറുമുണ്ട്.

ഇതിനിടെ താരം റിയാലിറ്റി ഷോയിലെ സഹമത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരിക്കുകയാണ്. താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയൽ മേഖലയിൽ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്.

Advertisements

മാളവികയുടെയും തേജസിന്റെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിവാഹശേഷം തായ്ലൻഡിലായിരുന്നു ഹണിമൂണിന് പോയത്. ഇതിന് ശേഷം ജോലിക്കായി തേജസ് മർച്ചന്റ് നേവിയിലേക്ക് മടങ്ങിയിരുന്നു. യൂട്യൂബിൽ സജീവമായ മാളവിക ഇപ്പോഴിതാ പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്. തേജസിന്റെ വീട്ടിലെ ഒരു ദിവസത്തെ കാര്യങ്ങളാണ് വീഡിയോയിലുള്ളത്.

ALSO READ- ‘എന്റെ ഇരട്ടി പണം മക്കൾ സമ്പാദിക്കുന്നുണ്ട്; ഒരാൾക്കും സ്ത്രീധനം കൊടുക്കില്ല; കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്നാണ് ഉപദേശിച്ചത്’; കൃഷ്ണകുമാർ

രാവിലെ എഴുന്നേറ്റ് നാത്തൂനൊപ്പം ക്ഷേത്രത്തിൽ പോകുന്നതും അവിടെയുള്ള ഐതിഹ്യങ്ങളെ കുറിച്ച് പറയുന്നതുമൊക്കെയാണ് തുടക്കം. മാളവികയുടെയും നാത്തൂന്റെയും കോമ്പോ യൂട്യൂബിൽ ഹിറ്റായതുകൊണ്ട് തന്നെ ധാരാളം വ്യൂവേഴ്‌സ് ഈ വീഡിയോയ്ക്ക് ഉണ്ട്.

ഇരുവരുടെയും രസകരമായ സംഭാഷണമാണ് ഈ വീഡിയോയിലെയും ആകർഷണം. നാത്തൂനുമായുള്ള സംസാരത്തിനിടയിൽ തേജസ്സേട്ടനെ തനിക്കിപ്പോഴും ഭർത്താവ് എന്ന നിലയിൽ കാണാൻ പറ്റിയിട്ടില്ല എന്ന് പറയുകയാണ് മാളവിക.

ALSO READ- ‘നെഗറ്റീവ് തംപ്നെയിൽ ഇട്ട് ഞാൻ മുതലെടുക്കുന്നത് തന്നെയാണ്; ഇന്ന് വരുമാനം ലക്ഷങ്ങളാണ്; പൊന്നു പിണങ്ങിപ്പോയെന്ന് പറഞ്ഞത് കള്ളമല്ല’: സുജിൻ പറയുന്നു

തിരിച്ച് തേജസ്സേട്ടനും അങ്ങനെയാണെന്നും ഭാര്യ എന്ന പദവിയൊന്നും ഇല്ല. അത് ഇപ്പോഴത്തെ ജനറേഷന്റെ മാറ്റമാണ് ഭാര്യ – ഭർത്താവ് എന്നതിനപ്പുറം, സുഹൃത്തുക്കൾ, പാർട്ണർ എന്ന നിലയിലാണ് കൺസിഡർ ചെയ്യുന്നത് എന്നും വിശദീകരിക്കുകയാണ് മാളവിക.

പിന്നീട് ക്ഷേത്രത്തിൽ പോയി വന്നതിന് ശേഷം വീട്ടിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും, ചില ഓർമകളും എല്ലാം മാളവിക പങ്കുവയ്ക്കുന്നുണ്ട്. അമ്മയുടെ കണ്ണ് വെട്ടിച്ച് സിപ് അപ് കഴിച്ചതിനെ കുറിച്ചൊക്കെയാണ് മാളവിക സംസാരിക്കുന്നത്.

ഉച്ചഭക്ഷണവും, ക്രിസ്മസ് ട്രീ ഒരുക്കുന്നതുമൊക്കെയായ കാഴ്ചകൾക്ക് സ്ബ്സ്‌ക്രൈബേഴ്സും പങ്കാളികളാകുന്നുണ്ട്. അതിന് ശേഷം ഒരു ബന്ധുവിന്റെ ബേർത്ത് ഡേ സെലിബ്രേറ്റ് ചെയ്തതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisement