ചേച്ചിയാണ് മാളൂനെ ആലോചിച്ചാലോ എന്ന് ചോദിച്ചത്; ഞങ്ങളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് ആണെന്ന് പ്രതികരിച്ച് മാളവികയും തേജസും!

522

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീൻ താരവുമാണ് മാളവിക കൃഷ്ണദാസ്. ഒരു റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധേയ ആയത്. ഇപ്പോഴിതാ മാളവികയും തേജസ് ജ്യോതിയും വിവാഹിതരായിരിക്കുകയാണ്.

താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയൽ മേഖലയിൽ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകളിലും പ്രിയപ്പെട്ടവർ പങ്കെടുത്തിരുന്നു. താൻ വിവാഹിത ആകാൻ പോകുന്നു എന്ന് അടുത്തിടെയാണ് മാളവിക കൃഷ്ണദാസ് വെളിപ്പെടുത്തിയത്. പിന്നാലെ ആൺവീട് കാണൽ ചടങ്ങും താരം നടത്തിയിരുന്നു.ഏറെ കാത്തിരിപ്പിന് ശേഷമാണ് 2023 തുടക്കത്തിൽ തേജസിനെയാണ് വിവാഹം ചെയ്യുന്നതെന്ന് മാളവിക വെളിപ്പെടുത്തിയത്.

Advertisements

നായികാ നായികൻ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായിരുന്നു തേജസ് ജ്യോതിയും് മാളവികയും. എന്നാൽ ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെ തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവികയും തേജസും.

ALSO READ- അംജുവിന്റെ എല്ലാ കാര്യങ്ങളും ഇഷ്ടമാണ്, ഉടനെ കല്യാണമുണ്ടാവും; ഇപ്പോൾ ഒരു പ്രേമ രോഗിയാണ്, തലയിൽ തട്ടമിടാത്തതിന് കാരണം ഇതാണ്:മനസ് തുറന്ന് ഹില

അതേസമയം, വിവാഹ ആലോചന തുടങ്ങിയ സമയത്ത് ചേച്ചിയാണ് മാളുവികയുടെ പേര് പറഞ്ഞതെന്ന് തേജസ് പറയുന്നു. നായികനായകൻ കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം കല്യാണാലോചന വരാൻ തുടങ്ങിയപ്പോൾ ചേച്ചിയാണ് മാളൂനെ ആലോചിച്ചാലോ എന്ന് ചോദിച്ചത്. മാളു യൂട്യൂബ് ചാനൽ തുടങ്ങും മുൻപെ തനിക്ക് പരിചയമുണ്ട്. ചാനൽ തുടങ്ങുന്നതിനെക്കുറിച്ചൊക്കെ ഞങ്ങൾ ഡിസ്‌കസ് ചെയ്തിരുന്നെന്നും തേജസ് പറയുന്നു. നായികനായകൻ ചെയ്തിരുന്ന സമയത്ത് ഞാൻ ഡിഗ്രി ഫസ്റ്റ് ഇയറായിരുന്നു. അതുകഴിഞ്ഞ് 3 വർഷത്തിന് ശേഷമാണ് ഈ പ്രൊപ്പോസൽ വന്നതെന്ന് മാളവികയും പറയുന്നു.

താൻ മാളു ചെയ്യുന്ന വീഡിയോകളൊക്കെ കാണാറുണ്ട്. കൂടുതലും കളിയാക്കിയുള്ള കമന്റുകളാണ് പറയാറുള്ളത്. നല്ല കമൻസൊന്നും പറയാറില്ലായിരുന്നു. ചെറിയ ട്രോളുകളെക്കുറിച്ചൊക്കെ പറയുമായിരുന്നു. തനിക്ക് മാളൂനെപ്പോലെ നിർത്താതെ സംസാരിക്കാനറിയില്ല. തമാശകളും ട്രോളുകളുമൊക്കെയേ തനിക്ക് വരുള്ളൂവെന്നും തേജസ് പറയുന്നു. ഇതോടെ, ‘ഇവരോട് ഇങ്ങനെയൊന്നും പറയല്ലേ, ഇതൊക്കെ എങ്ങനെയാണ് വരുന്നതെന്നറിയില്ല’- എന്ന് പറഞ്ഞ് മാളവിക കൈപിടിച്ചതോടെ മതിയല്ലേ എന്നായിരുന്നു തേജസിന്റെ മറുപടി.

ALSO READ- നായികയായി അരങ്ങേറേണ്ടിയിരുന്നത് കമൽ സാറിന്റെ സിനിമയിൽ; എല്ലാം ഉറപ്പിച്ചതായിരുന്നു, എന്നാൽ ആ വേഷം ഷംന കൊണ്ടുപോയി; വിഷമം പറഞ്ഞ് ശ്രുതി ലക്ഷ്മി

ഇതിനിടെ, രണ്ടാളും ഒന്നിച്ച് സിനിമയലാക്കെ ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ലെന്നായിരുന്നു മാളവികയുടെ മറുപടി. ഒരുമിച്ച് ഒരു റിയാലിറ്റി ഷോയിലുണ്ടായിരുന്നു. അതുകഴിഞ്ഞ് താൻ മർച്ചന്റ്് നേവിയിലേക്ക് തിരിച്ച് പോയി. ഒരുമിച്ച് പ്രൊഡക്ടീവായുള്ള കണ്ടന്റുകൾ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയല്ല, തേജസേട്ടൻ എഞ്ചീനിയറാണ്. ആ കരിയറുമായി മുന്നോട്ട് പോവും. ഞാൻ എന്റെ കരിയറുമായി മുന്നോട്ട് പോവും. ഒന്നിച്ചുള്ളപ്പോൾ വീഡിയോകളൊക്കെ ചെയ്യുമെന്നും മാളവിക പറഞ്ഞു.

Advertisement