മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് ജയറാം പാര്‍വ്വതി. താരദമ്പതികളുടെ മക്കളും ആരാധകരുടെ പ്രിയങ്കരര്‍ ആണ്. കാളിദാസ് ജയറാമിനെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയമാണ് മകള്‍ മാളവിക ജയറാമും. കാളിദാസ് ബാല്യകാലം മുതല്‍ സിനിമയില്‍ എത്തിയ താരപുത്രനാണ്. ഇപ്പോള്‍ തമിഴിലും തെലുങ്കിലും വരെ താരപുത്രന്റെ സാന്നിധ്യമെത്തി നില്‍ക്കുകയാണ്.
ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത് മകള്‍ ചക്കിയെന്ന ഓമന പേരില്‍ അറിയപ്പെടുന്ന മാളവിക ജയറാമിന്റെ സിനിമാ പ്രവേശനത്തിനായാണ്. പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട മാളവിക ജയറാം അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയില്‍ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് നടത്തിയിരുന്നു. മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്.
അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് മായം സെയ്തായ് പൂവെ പാട്ടിന്റെ സംഗീത സംവിധായകന്‍. മായം സെയ്തായ് പൂവെ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. ഗാനം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു
സോഷ്യല്‍മീഡിയയില്‍ സജീവമായ മാളവികയുടെ വിശേഷങ്ങള്‍ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറലാവുന്നുണ്ട്. തന്റെ വിശേഷങ്ങള്‍ ഒന്നും ആരാധകരുമായി പങ്ക് വയ്ക്കാന്‍ താരം മറക്കാറില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍കുന്നത് മാളവിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ്. തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പമാണ് മാളവിക അഭിമുഖത്തിലൂടെ പറയുന്നത്. ഇക്കാര്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
താന്‍ വിവാഹം കഴിക്കുന്ന വ്യക്തിക്ക് നല്ല ലിസണിങ് സ്‌കില്ല് ഉണ്ടായിരിക്കണം എന്നാണ് മാളവികയുടെ ആദ്യത്തെ നിബന്ധന. താന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം ഇപ്പോഴും വളരെ ക്ഷമയോടെ കേള്‍ക്കാന്‍ പറ്റാത്ത വ്യക്തിയാണ് എങ്കില്‍ അയാളെ അപ്പോള്‍ തന്നെ ഒഴുവാകുമെന്നാണ് മാളവിക പറഞ്ഞത്. എന്ത് കാര്യം ആയാല്‍ തന്നെയും അത് ക്ഷമയോടെ കേട്ട് അതിന് ബഹുമാനം നല്‍കുന്ന വ്യക്തി ആയിരിക്കണം എന്നും പറഞ്ഞു. അതാണ് തന്റെ ഭാവി വരന് വേണ്ട നല്ല ഗുണങ്ങള്‍ എന്നും മാളവിക പറയുകയാണ്.
അതേസമയം, മാളവികയുടെ അഭിമുഖം കണ്ട് നിരവധി പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരാണ് പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. എല്ലാ പെണ്‍കുട്ടികളും മാളവികയെ പോലെ ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തുറന്ന് പറയാന്‍ പഠിക്കണമെന്നും സ്വന്തം ഇഷ്ടങ്ങള്‍ ആരും തുറന്ന് പറയാന്‍ മടിക്കരുതെന്നുമാണ് പലരും പറയുന്നത്. മാളവികയ്ക്ക് സങ്കല്പത്തിലെ പോലെയുള്ള ഒരു ഭര്‍ത്താവിനെ കിട്ടട്ടെയെന്നാണ് അഭിമുഖത്തിന് താഴെ വരുന്ന കമന്റുകള്‍.