സിനിമാ നടന്മാര്‍ക്കിടയില്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളുണ്ട്. ജയറാമും ദിലീപും അതിനുള്ള ഉദാഹരണങ്ങളാണ്. ഒരു ആഭേദ്യമായ ബന്ധമാണ് ജയറാമിനും ദിലീപിനുമിടയിലുള്ളത്. സിനിമാതാരങ്ങളാവുന്നതിന് മുമ്പ് സ്റ്റേജുകളില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ തുടങ്ങിയ ബന്ധമാണ് ഇവര്‍ക്കിടിയിലുള്ളത്.
ജയറാമും ദിലീപും ഒന്നിച്ച് ഒത്തിരി ചിത്രങ്ങളൊന്നുമില്ല, എന്നാല്‍ ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന് തീവ്രത കുറവില്ല. അടുത്തിടെയായിരുന്നു ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം. ആഡംബരമായി നടന്ന വിവാഹം കൊച്ചിയിലും പാലക്കാടുമൊക്കെയായാണ് നടന്നത്.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മാളവികയുടെ വിവാഹം കൂടാന്‍ ദിലീപ് കുടുംബസമേതമായിരുന്നു എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അച്ഛനൊപ്പം മാളവികയുടെ വിവാഹവേദിയില്‍ നിറസാന്നിധ്യമായിരുന്നു മാളവിക. മാളവികയ്‌ക്കൊപ്പം മീനാക്ഷി ചേര്‍ന്നുനില്‍ക്കുമ്പോള്‍ ഒരു ചേച്ചി സഹോദരി ബന്ധം പോലെ തോന്നുമെന്ന് വീഡിയോയും ചിത്രങ്ങളും കണ്ട് ആരാധകര്‍ പറയുന്നുണ്ട്.
മീനാക്ഷിയുമായി എത്രത്തോളം അടുപ്പമുണ്ടെന്ന് ഒരിക്കല്‍ മീനാക്ഷി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. താന്‍ ചെറുപ്പം മുതലേ മീനുട്ടിയെ കാണുന്നുണ്ടെന്നും തന്റെ വീട്ടിലേക്ക് ചെറുപ്പത്തിലേ വരുമായിരുന്നുവെന്നും തനിക്ക് അവള്‍ ബേബി സിസ്റ്ററാണെന്നും ഇപ്പോഴും ഇടക്ക് കാണാറുണ്ടെന്നും മാളവിക പറഞ്ഞിരുന്നു.