ഇടയ്ക്ക് മീനൂട്ടിയെ ഹോസ്റ്റലില്‍ നിന്നും ചാടിക്കും, ദിലീപ് അങ്കിള്‍ വഴക്ക് പറഞ്ഞിട്ടും ആ കലാപരിപാടികള്‍ ഞങ്ങള്‍ നിര്‍ത്തിയില്ല, മീനാക്ഷിയുമായുള്ള ബന്ധത്തെ കുറിച്ച് മാളവിക പറയുന്നതിങ്ങനെ

149

സിനിമാ നടന്മാര്‍ക്കിടയില്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളുണ്ട്. ജയറാമും ദിലീപും അതിനുള്ള ഉദാഹരണങ്ങളാണ്. ഒരു ആഭേദ്യമായ ബന്ധമാണ് ജയറാമിനും ദിലീപിനുമിടയിലുള്ളത്. സിനിമാതാരങ്ങളാവുന്നതിന് മുമ്പ് സ്റ്റേജുകളില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ തുടങ്ങിയ ബന്ധമാണ് ഇവര്‍ക്കിടിയിലുള്ളത്.

Advertisements

ജയറാമും ദിലീപും ഒന്നിച്ച് ഒത്തിരി ചിത്രങ്ങളൊന്നുമില്ല, എന്നാല്‍ ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന് തീവ്രത കുറവില്ല. അടുത്തിടെയായിരുന്നു ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം. ആഡംബരമായി നടന്ന വിവാഹം കൊച്ചിയിലും പാലക്കാടുമൊക്കെയായാണ് നടന്നത്.

Also Read:സിനിമയില്‍ അവസരം കുറഞ്ഞാലും കമലിനെ ചുംബിക്കാന്‍ തയ്യാറല്ല, രേവതിയുടെ ഉറച്ച നിലപാടിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മാളവികയുടെ വിവാഹം കൂടാന്‍ ദിലീപ് കുടുംബസമേതമായിരുന്നു എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അച്ഛനൊപ്പം മാളവികയുടെ വിവാഹവേദിയില്‍ നിറസാന്നിധ്യമായിരുന്നു മാളവിക. മാളവികയ്‌ക്കൊപ്പം മീനാക്ഷി ചേര്‍ന്നുനില്‍ക്കുമ്പോള്‍ ഒരു ചേച്ചി സഹോദരി ബന്ധം പോലെ തോന്നുമെന്ന് വീഡിയോയും ചിത്രങ്ങളും കണ്ട് ആരാധകര്‍ പറയുന്നുണ്ട്.

Also Read:വിക്രത്തിന്റെ വളര്‍ച്ച മകനെ ബാധിക്കുമോയെന്ന് ഭയന്നു, നടന്റെ നല്ല അവസരങ്ങളെല്ലാം മുടക്കി മനഃപ്പൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിച്ച് ത്യാഗരാജന്‍, തുറന്നുപറച്ചില്‍ വൈറല്‍

മീനാക്ഷിയുമായി എത്രത്തോളം അടുപ്പമുണ്ടെന്ന് ഒരിക്കല്‍ മീനാക്ഷി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. താന്‍ ചെറുപ്പം മുതലേ മീനുട്ടിയെ കാണുന്നുണ്ടെന്നും തന്റെ വീട്ടിലേക്ക് ചെറുപ്പത്തിലേ വരുമായിരുന്നുവെന്നും തനിക്ക് അവള്‍ ബേബി സിസ്റ്ററാണെന്നും ഇപ്പോഴും ഇടക്ക് കാണാറുണ്ടെന്നും മാളവിക പറഞ്ഞിരുന്നു.

Advertisement