അഭിനേത്രിയായും അവതാരകയായുമെല്ലാം കയ്യടി നേടി മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ താരമാണ് മാളവിക കൃഷ്ണദാസ്. അഭിനയത്തിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക.
മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന പരിപാടിയിലൂടെയാണ് മാളവിക മലയാളികള്‍ക്ക് ഏറെ സുപരിചിതയായി തീര്‍ന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിനിയാണ് മാളവിക. അച്ഛന്‍ കൃഷ്ണദാസ് ഒരു ബിസിനസ് മാന്‍ ആയിരുന്നു.
അമ്മ ഹൗസ് വൈഫും. ഇപ്പോഴിതാ മാളവിക തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ഭാവി വരനെ പരിചയപ്പെടുത്തുകയായിരുന്നു മാളവിക. വിവാഹത്തെ കുറിച്ച് താരം നേരത്തെയും സംസാരിച്ചിരുന്നു.
എന്നാല്‍ ആളെ ഇതുവരെ പരിചയപ്പെടപുത്തിയിരുന്നില്ല. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാരേജ് ആണെന്നും വീട്ടില്‍ ഒരു ആലോചന വന്ന അവര്‍ക്കെല്ലാം ഇഷ്ടമായപ്പോള്‍ തനിക്കും ഓകെയായി തോന്നിയെന്നും മാളവിക നേരത്തെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.
തേജസ് ജ്യോതിയാണ് മാളവികയുടെ ഭാവിവരന്‍. നടനായ തേജസ് നായിക നായനിലൂടെയാണ് എത്തിയത്.ഈ റിയാലിറ്റി ഷോയിലെ പ്രേമം എന്ന റൗണ്ടിലാണ് തങ്ങള്‍ ഒന്നിച്ച് അഭിനയിക്കുന്നതെന്നും ഇപ്പോള്‍ വിവാഹം വരെ എത്തിനില്‍ക്കുകയാണെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
തനിക്ക് അറിയാവുന്ന ഒരാളെ കല്യാണം കഴിക്കണം എന്നായിരുന്നു ആഗ്രഹമെന്നും അങ്ങനെ വിവാഹലോചനയുമായി മാളവികയുടെ വീട്ടില്‍ എത്തുകയായിരുന്നുവെന്നും മാളവികയെ തനിക്ക് നന്നായി അറിയാമെന്നും തേജസ് പറയുന്നു. നിരവധി പേരാണ് ഇവര്‍ക്ക് ആസംസകള്‍ നേര്‍ന്നത്.