‘മലൈക്കോട്ടെ വാലിബൻ പോസ്റ്ററിലെ ഏക നടി; ബെല്ലി ഡാൻസ് ചാംപ്യൻഷിപ്പ് വിന്നർ’; ആരാധകർ തേടിയ ദീപാലിയുടെ വിശേഷങ്ങൾ അറിയാം

220

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെതായി പുറത്തുവരുന്ന പോസ്റ്ററും മറ്റും കാണുമ്പോൾ പ്രേക്ഷകരും ഒത്തിരി സന്തോഷത്തിലാണ്.

ചിത്രത്തിന്റെ റിലീസിന് ഇനി ഒരു മാസം തികച്ചില്ല. ചിത്രത്തിന്റെ റിലീസ് ജനുവരി 25നാണ്. ലിജോ ജോസ് പെല്ലിശേരി വലിയൊരു ക്യാൻവാസിൽ ഒരുക്കിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നത് തന്നെയാണ് ആരാധകർക്കിടയിൽ ചിത്രത്തിന് ഹൈപ്പ് വർധിപ്പിക്കുന്നതും.

Advertisements

വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. മോഹൻലാലിനു പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമ്പോൾ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

ALSO READ- ‘അനശ്വരാ, സിനിമ കണ്ടിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമായി’; കണ്ണുകാണാത്ത ഒരാൾ അന്ന് തന്നെ തേടി നാട്ടിൽ വന്നത് വെളിപ്പെടുത്തി താരം

ചിത്രത്തിന്റേതായി ഈയടുത്ത് പുറത്തത്തെിയ പോസ്റ്ററുകളിൽ ഉൾപ്പെട്ടവരെ കുറിച്ച് ചർച്ച ചെയ്യുകയാണ് ആരാധകർ. പുതുമുഖങ്ങളും അല്ലാത്തവരുമായി താരങ്ങളുടെ നീണ്ടനിരതന്നെ സിനിമയിലുണ്ട്.

കന്നട നടൻ ഡാനിഷ് സെയ്ത് ചിത്രത്തിന്റെ പോസ്റ്ററിൽ ഉൾപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കോമഡിയിൽ നിന്ന് വേറിട്ട് ചിത്രത്തിൽ തന്റെ ഒരു വശം വളിപ്പെടുത്താനാകും എന്നാണ് നടി ഡാനിഷ് സെയ്ത് സിനിമയെ കുറിച്ച് വ്യക്തമാക്കിയത്. മോഹൻലാലിനൊപ്പം പോസ്റ്ററിൽ ഉൾപ്പെട്ടുവെന്നത് വലിയ ന്തോഷമായി താരം എടുത്തുപറയുന്നുണ്ട്.

പുതിയ പോസ്റ്ററിൽ ഇടം പിടിച്ച ഒരു താരം നടൻ ഹരി പ്രശാന്താണ്. സോഷ്യൽമീഡിയ മുഴുവൻ തിരയുന്ന പോസ്റ്ററിലെ ആ സുന്ദരി ദീപാലി വസിഷ്ഠയാണ്. മലൈക്കോട്ടെ വാലിബന്റെ പോസ്റ്ററിൽ ഇടം നേടിയിരിക്കുന്ന ഒരേയൊരു നടിയും ദിപാലിയാണ്. ബെല്ലി ഡാൻസറും ഇന്റീയർ ഡിസൈനറുമായ താരം നേരത്തെ മലൈക്കോട്ടൈ വാലിബൻ നായകൻ മോഹൻലാലിനൊപ്പമുള്ള ഒരു ഫോട്ടോ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് ഈ സിനിമയിൽ ഉണ്ടെന്ന് ആരാധകർക്ക് വ്യക്തമായത്.

ഗ്ലോബൽ ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പിൽ താരത്തിന് ഒന്നാം സ്ഥാനം നേടിയചരിത്രവുമുണ്ട്. സോഷ്യൽമീഡിയയിൽ ദീപാലി വസിഷ്ഠയുടെ ബെല്ലി ഡാൻസ് വീഡിയോകൾ വൈറലാകുന്നത് പതിവാണ്.

മോഹൻലാലിനും ദിപാലിക്കും പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹരീഷ് പേരടി, കഥ നന്ദി, മണികണ്ഠൻ ആർ ആചാരി, രാജീവ് പിള്ള തുടങ്ങിയവരും ഉണ്ടാകും. ചിത്രത്തിന്റെ റിലീസ് ജനുവരി 25നാണ്.

Advertisement