പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബന് ഏറെ നാളത്തെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മൂന്നൂറില്‍ പരം തിയ്യേറ്ററുകളിലാണ് മലൈക്കോട്ടൈ വാലിബന് പ്രദര്‍ശിപ്പിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, ഹരീഷ് പേരടി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Also Read: ഹരിഹര്‍ നഗര്‍ നാലാം ഭാഗം വരുമോ, പ്രേക്ഷകരുടെ ആകാംഷ തീര്‍ത്ത് മറുപടിയുമായി മുകേഷ്, താരം പറഞ്ഞതുകേട്ടോ
പ്രണയവും വിവരഹവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ ഒത്തിരി പ്രതീക്ഷയോടെയായിരുന്നു വാലിബനെ കാത്തിരുന്നത്. എന്നാല്‍ ആ പ്രതീക്ഷയ്ക്കൊത്ത് വളരാന്‍ വാലിബന് കഴിഞ്ഞിട്ടില്ലെന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് വിവരം.
വന്‍ ഹൈപ്പോടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ പ്രേക്ഷകര്‍ മുഴുവനായും തൃപ്തരല്ലെന്നാണ് വിവരം. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്റെ തമിഴ്നാട് പ്രതികരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. തമിഴ്നാട്ടിലും സമ്മിശ്ര പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മോഹന്‍ലാലിന്റെ പ്രകടനത്തിന് പ്രശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ചിത്രം ലാഗാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. വളരെ വ്യത്യസ്തമായാണ് ലിജോ പടം എടുക്കുന്നതെന്നും ഡബിള്‍ ബാരല്‍ പോലെയാണ് ഈ പടം എടുക്കാന്‍ ശ്രമിച്ചതെന്നും എ്ന്നാല്‍ ഫെയില്‍ ആയിപ്പോയെന്നും ഒരാള്‍ പറയുന്നു.
താന്‍ മോഹന്‍ലാലിന്റെ ആരാധകനാണ്. സിനിമ കണ്ടപ്പോള്‍ വളരെ വിഷമം തോന്നിയെന്നും ഫ്രെയിംസ് എല്ലാം സൂപ്പറാണെന്നും രോമാഞ്ചം സീനൊന്നും വന്നില്ലെന്നും നാടകം കണ്ടതുപോലെ ഉണ്ടെന്നും ഒടിയനാണ് തനിക്ക് ഇഷ്ടമായതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.