ഡാൻസ് മികവിലൂടെ ബോളിവുഡിൽ താരമായി മാറിയ നടിയാണ് മലൈക അറോറ. തന്റെ മെയ് വഴക്കവും, ഫിറ്റ്‌നസുമായി ആരാധകരുടെ മനം കവരുന്ന താരം കൂടിയാണ് അവർ.ബോളിവുഡിലെ ഫിറ്റ്‌നസ് ഫ്രീക്കെന്നാണ് താരം അറിയപ്പെടുന്നത്. താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.
യുവനടൻ അർജ്ജുൻ കപൂറാണ് മലൈകയുടെ കാമുകൻ. നടൻ അർബ്ബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് താരം അർജ്ജുനുമയി പ്രണയിത്തിലാകുന്നത്. ഇപ്പോൾ ബോളിവുഡിലെ ഹിറ്റ് പ്രണയ ജോഡികളാണ് ഇരുവരും.
Also Read
ഭയപ്പെടുത്തി സുശാന്തിന്റെ ഫ്‌ളാറ്റ്; എന്തു ചെയ്യണമെന്നറിയാതെ ഉടമ
അർജ്ജുനും, മലൈകയും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. മലൈകയേക്കാൾ ഇളയതാണ് അർജ്ജുൻ. അതുകൊണ്ട് തന്നെ പലപ്പോഴും അധിക്ഷേപങ്ങൾക്കും, സോഷ്യൽ മീഡിയ അക്രമണങ്ങൾക്കും ഇരുവരും ഇരയാവാറുണ്ട്. എന്നാൽ കൃത്യമായ മറുപടികളിലൂടെ വിമർശകരുടെ വായ അടപ്പിക്കാൻ താരത്തിന് കഴിയാറുണ്ട്. ഇപ്പോഴിതാ തന്റെ ഷോയായ മൂവിംഗ് ഇൻ വിത്ത് മലൈകയിൽ വച്ച് വീണ്ടും വിമർശനങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മലൈക.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ”എനിക്ക് പ്രായമുണ്ടെന്നത് മാത്രമല്ല ഞാൻ പ്രണയിക്കുന്നത് പ്രായം കുറഞ്ഞ ആളെയാണ്. എനിക്ക് ധൈര്യമുണ്ടല്ലോ. ഞാൻ അവന്റെ ജീവിതം നശിപ്പിക്കുകയല്ല. അവൻ സ്‌കൂളിൽ പോവുന്ന കുട്ടിയല്ല. ഞങ്ങൾ ഡേറ്റിന് പോകുമ്പോൾ അവൻ ക്ലാസ് കട്ട് ചെയ്തല്ല വരുന്നത്. തെരുവിലൂടെ പോക്കിമോന് പിന്നാലെ പോയപ്പോൾ ഞാനവനെ പിടികൂടിയതല്ല. അവൻ മുതിർന്ന പുരുഷനാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ തീരുമാനങ്ങൾ എടുക്കാൻ കഴിയും.”
”എന്താണ് ഭാവി എനിക്കായി കാത്തുവച്ചതെന്ന് അറിയില്ല. ഇതേക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഇന്ന് എന്റെ ജീവിതത്തിലുള്ള പുരുഷൻ എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. അതേക്കുറിച്ച് ലോകം എന്താണ് ചിന്തിക്കുന്നതെന്ന് എന്റെ വിഷയമല്ല” എന്നാണ് മലൈക പറഞ്ഞത്.
അതേസമയം തന്റെ പുതിയ ഷോയായ മൂവിംഗ് ഇൻ വിത്ത് മലൈകയിലൂടെ താരം ഹോട്ട് സ്റ്റാറിൽ സജീവമാണ്. മികച്ച പ്രതികരണങ്ങളാണ് ഷോയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പം ആൻ ആക്ഷൻ ഹീറോ എന്ന സിനിമയിലാണ് മലൈക അവസാനമായി അഭിനയിച്ചത്, അതും ഒരു ഗാനരംഗത്തിൽ.