ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തില്‍ ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ട് സിനിമാഭിനയം തുടങ്ങിയ താരമാണ് മാല പാര്‍വ്വതി . പിന്നീട് നിരവധി ചിതങ്ങളില്‍ അഭിനയിച്ചു.
നീലത്താമരയിലെ സീനിയര്‍ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ നടി നയന്‍താരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കൈരളിയിലെ ചമയം എന്ന ഷോ ചെയ്യാന്‍ വന്ന നയന്‌സിനെയാണ് ഓര്‍മ്മ വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് നയന്‍സിന് ഒപ്പമുള്ള കുഞ്ഞൊരു ഓര്‍മ്മ മാല പങ്കുവച്ചത്.
അന്ന് കൈരളിയില്‍ മേക്കപ്പ് ചെയ്യുന്നത് ഷാന്‍ ആണ്. ആള്‍ക്ക് എവിടെ എങ്കിലും പോകേണ്ടതുണ്ട് എങ്കില്‍ ആള് എന്നെ മേക്കപ് റൂം ഏല്‍പ്പിച്ചിട്ടു മുങ്ങും. അന്ന് അങ്ങനെ ഒരു ദിവസം ആയിരുന്നു. കുറേപേര്‍ ഓഡിഷന് വേണ്ടി വന്നിട്ടുമുണ്ട്.
ഞാന്‍ ആണെങ്കില്‍ മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ്. ഓഡിഷന് വന്ന ആള്‍ക്ക് ഞാന്‍ മേക്കപ്പ് ചെയ്തു കൊടുക്കും. ചെറുതായൊക്കെ ചെയ്താല്‍ മതി. അങ്ങനെ അവിടെ വന്ന് ഞാന്‍ മേക്കപ്പ് ഇട്ട ആളാണ് ഡയാന എന്ന നയന്‍താര. ഇപ്പോഴും ആ കൊച്ചിന് ഇത് ഓര്‍മ്മ ഉണ്ടെന്നേ മാല പാര്‍വ്വതി പറഞ്ഞു.