ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായും സഹനടിയായും എല്ലാം തിളങ്ങു നിന്നിരുന്ന താരമാണ് നടി പ്രവീണ.
നിരവധി സിനിമകളില്‍ വേഷമിട്ട താരത്തിന് പക്ഷേ നായികയായി വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. നായകന്മാരുടെ അനിയത്തിയായും നായികയായും സിനിമകളില്‍ പ്രവീണ എത്തിയിരുന്നു.
പിന്നീട് സിരീയലകുളിലേക്ക് തിരഞ്ഞ താരം കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. സിനിമയിലൂടെ എത്തി പിന്നീട് സീരിയല്‍ രംഗത്തും സൂപ്പര്‍ നായികയായി തിളങ്ങുക ആയിരുന്നു പ്രവീണ. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമയ വേഷങ്ങള്‍ പ്രവീണ ചെയ്തു.വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ തിളങ്ങിയിരുന്നു.
വ്യത്യസ്തമായ വേഷങ്ങളിലെ വൈവിധ്യമാര്‍ന്ന പ്രകടനത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും പ്രവീണ സ്വന്തമാക്കിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരം പ്രവീണ നേടിയെടുത്തിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനെ ചെയ്ത അഗ്‌നി സാക്ഷി എന്ന ചിത്രത്തിലെ പ്രകടനത്തിനും 2008ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രത്തിലെ പ്രകടനത്തിനും പ്രവീണയെ തേടി പുരസ്‌കാരങ്ങള്‍ എത്തിയിരുന്നു.
നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭര്‍ത്താവ്. ഗൗരി എന്ന ഒരു മകളാണ് പ്രവീണയ്ക്ക് ഉള്ളത്. അതേ സമയം വര്‍ഷങ്ങളായി തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിന് എതിരെ അടുത്തിടെ പ്രവീണ രംഗത്തെ ത്തിയിരുന്നു. താരത്തിന്റെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രവീണയുടെ പരാതിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാല പാര്‍വതി.
പ്രവീണയ്ക്കും കുടുംബത്തിനും നേരെ ഉണ്ടായ ആ ക്ര മ ണങ്ങളെ വളരെ ഗൗരവമായി തന്നെ പോലീസും സര്‍ക്കാരും എടുക്കണമെന്ന് മാല പാര്‍വതി പ്രതികരിച്ചു. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വഴി എന്ത് മനസമാധാനമാണ് അയാള്‍ക്ക് കിട്ടുന്നതെന്ന് എന്നാണ് താരം ചോദിക്കുന്നത്.
ഈ സംഭവത്തെ മനോരോഗം എന്നു പറഞ്ഞ് നിസാരവല്‍ക്കരിക്കാന്‍ പറ്റില്ല. മനോരോഗമാണെങ്കില്‍ ചികിത്സ കൊടുക്കണം. ഇത് ഗൗരവതരമായ വിഷയമാണ്. ഒരു മനുഷ്യന് കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്. ജോലിക്ക് പോവുന്ന ആളാണ്. ഒന്നും ചെയ്യാന്‍ ധൈര്യമില്ലാതെയാവുമെന്നും മാല പാര്‍വതി പ്രതികരിക്കുന്നു.
പ്രവീണ ഏത് സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട ഗവണ്മെന്റ് ഈ പ്രശ്നം ഗൗരവമായി തന്നെ കാണണം. അത്രയ്ക്കും വേദനാജനകമായ കാര്യമാണ്. പ്രത്യേകിച്ച് മകളിലേക്കൊക്കെ ഇത് എത്തുന്നു എന്ന് പറയുമ്പോള്‍ നമുക്ക് എല്ലാ തരത്തിലുമുള്ള സ്വസ്ഥതയും നഷ്ടപ്പെടുമല്ലോ എന്നും മാല പാര്‍വതി ചോദിക്കുന്നു.
ഒരാളുടെ മാത്രം പ്രശ്നമല്ല ഇത്. പ്രവീണ ഇങ്ങനെ അനുഭവിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനായി മാത്രം ഒരു വകുപ്പ് തന്നെ ഉണ്ടാക്കണം എന്നാണ് മാല പാര്‍വതി പ്രതികരിച്ചു.