അശ്ലീല ധ്വനിയോടെ മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന് കമന്റ് ; അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടി കൊടുത്ത് മാല പാർവതി

30

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ഉണ്ട മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അഭിനേത്രി മാല പാർവതിക്ക് അശ്ലീല ചുവയിൽ ചോദ്യം ചോദിച്ചയാൾക്ക് താരത്തിന്റെ വക ചുട്ടമറുപടി.

Advertisements

ചിത്രം കണ്ട ശേഷം അതൊരു അർത്ഥമുള്ള സിനിമയാണെന്നും നിർബന്ധമായും കാണെണമെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഈ പോസ്റ്റിനാണ് രാജു പാലതായി അശ്ലില ചുവയോടെ കമന്റ് ചെയ്തത്.

മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ? എന്നായിരുന്നു ഇയാളുടെ കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ട പാർവതി കൃത്യമറുപടി തന്നെ ഇയാൾക്ക് നൽകുകയും ചെയ്തു.

കുറെ നാളായി താങ്കൾ ഇങ്ങനെ തന്നെയാണല്ലോ? ആഹീരസ ചെയ്യാതിരിക്കാൻ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ അത് വ്യക്തവും ആണ്.

മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസിലായില്ലെങ്കിലും മറ്റുള്ളവർക്ക് വ്യക്തമാണ്’ എന്നായിരുന്നു പാർവതിയുടെ മറുപടി.

നടി പിന്നീട് രാജുവിന്റെ കമന്റിന്റെയും തന്റെ മറുപടിയുടെയും സ്‌ക്രീൻ ഷോട്ട് സ്വന്തം പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ. ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്‌പെഷ്യലാണ്.

എന്നാൽ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമന്റ് ഒന്ന് നോക്കിക്കേ.. രണ്ട് അർത്ഥത്തിൽ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്.

എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ’ എന്നായിരുന്നു പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവം വൈറലായതോടെ രണ്ട് മണിക്കൂറിന് ശേഷം രാജു കമന്റ് ഡിലീറ്റ് ചെയ്തു. കൂടാതെ ഇയാൾ മാപ്പ് ചോദിക്കുകയും ചെയ്തു. എന്റെ കമന്റ് ഞാൻ പിൻവലിക്കുന്നു. ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു പുതിയ കമന്റ്.

Advertisement