മക്കൾക്ക് ചൂണ്ടി കാണിക്കാൻ മാതൃകയാണ് ഈ പെൺകുട്ടി, സാധാരണ ജനഹൃദയങ്ങളിൽ രാജകുമാരി ആയി നീണാൾ വാഴ്ക : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ കുറിച്ച് എഴുത്തുകാരി ലക്ഷ്മി രാജീവ്

99

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ കെ എം സച്ചിൻ ദേവും വിവാഹം കഴിയ്ക്കാൻ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇതിന് പിന്നാലെ വലിയ സൈബർ ആക്രമണവും ആര്യക്ക് എതിരെയുണ്ടായി. ആര്യയും മുൻ കാമുകനുമായുള്ള ചിത്രങ്ങൾ കുത്തിപ്പൊക്കിയായിരുന്നു സൈബർ ആക്രമണം. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയായ ലക്ഷ്മി രാജീവ്.

പണ്ടൊക്കെ നാട്ടിൻപുറത്ത് ഇടവഴികളിൽ എഴുതി വച്ചിരിക്കുന്ന അസഭ്യം ഇപ്പോൾ ഫേസ്ബുക്കിൽ എഴുതുകയാണ് പലരും. സഖാവ് ആര്യ രാജേന്ദ്രൻ അതിനുമപ്പുറം എത്രയേറെ ഉയരങ്ങളിലാണ് എന്ന് തിരിച്ചറിയണമെങ്കിൽ അവരുടെ ഒഫീഷ്യൽ സ്റ്റാറ്റസ് ഒന്ന് തിരിച്ചറിയണം. ഇനിയങ്ങോട്ടുള്ള അവരുടെ ഉയർച്ച ,ജീവിത നിലവാരം, സാമൂഹിക അന്തസ്സ്, നിലപാടുകൾ ഒക്കെ കേൾക്കാൻ, കാണാൻ കേരളം കാതോർക്കും എന്നും ലക്ഷ്മി രാജീവ് കുറിച്ചു.

Advertisements

ALSO READ

സായി പല്ലവിയെപ്പോലെ തനിക്കാവാൻ സാധിക്കില്ല, ആവുകയുമില്ല : ശ്രുതി ഹാസൻ

കുറിപ്പിന്റെ പൂർണരൂപം, ആദരണീയ ആയ തിരുവനന്തപുരം മേയർ സഖാവ് ആര്യ രാജേന്ദ്രനെ ക്കുറിച്ച് ഇന്ന് ഏറെ നേരം ആലോചിച്ചു. ഒരു പെൺകുട്ടിക്ക് ഈ പ്രായത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സ്ഥാനമാണ് അവർക്ക് പാർട്ടി നൽകിയിരിക്കുന്നത്. അതീവ ശോഭനവും ശക്തവും ഗംഭീരവുമാണ് ഇനിയുള്ള അവരുടെ ഭാവി. വിവാഹിത ആകാൻ പോകുന്നു. അതും ഇത്രയും ചെറിയ പ്രായത്തിൽ ങഘഅ ആയ ഒരാളുമായി.

ഇനി അങ്ങോട്ട് എന്താണ് ഇവരുടെ ഭാവി, ജീവിത ത്തിന്റെ ക്വാളിറ്റി, ജനമനസുകളിൽ അവരുടെ നിതാന്ത സ്ഥാനം, ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഒരു ജീവിതം. അതാണ് ആ പെൺകുട്ടി തന്റെ ഇരുപത്തി മൂന്നു വയസു കൊണ്ട് നേടിയിരിക്കുന്നത്. സത്യം പറഞ്ഞാൽ ആർക്കായാലും അസൂയ തോന്നിത്തുടങ്ങി, നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ കിളി പോകുന്ന അവസ്ഥയാണ് ആര്യ രാജേന്ദ്രൻ മുന്നോട്ടു വയ്ക്കുന്ന സോഷ്യൽ സ്റ്റാറ്റസ്.

ALSO READ

പുനർജന്മം യാഥാർത്ഥ്യമാണെങ്കിൽ, അടുത്ത ജന്മത്തിൽ നമ്മൾ ഉടൻ കണ്ടുമുട്ടും; തിരക്കഥാകൃത്ത് പ്രവീണ് ഇറവങ്കരയുടെ പ്രണയലേഖനത്തിന് സ്വപ്ന സുരേഷിന്റെ മറുപടി

ഒന്നുകിൽ കണ്ടിലെന്ന് നടിക്കുക പ്രയാസമാണ്. എന്നാൽ നമ്മുടെ മനസിന്റെ സമനില തെറ്റരുതല്ലോ, അധിക്ഷേപിക്കുക. അതിലൂടെ ആനന്ദം കണ്ടെത്തുക. സ്വയം സമാധാനം കണ്ടെത്തുക. പണ്ടൊക്കെ നാട്ടിൻപുറത്ത് ഇടവഴികളിൽ എഴുതി വച്ചിരിക്കുന്ന അസഭ്യം ഇപ്പോൾ ഫേസ്ബുക്കിൽ എഴുതുകയാണ് പലരും. സഖാവ് ആര്യ രാജേന്ദ്രൻ അതിനുമപ്പുറം എത്രയേറെ ഉയരങ്ങളിലാണ് എന്ന് തിരിച്ചറിയണമെങ്കിൽ അവരുടെ ഒഫീഷ്യൽ സ്റ്റാറ്റസ് ഒന്ന് തിരിച്ചറിയണം. ഇനിയങ്ങോട്ടുള്ള അവരുടെ ഉയർച്ച ,ജീവിത നിലവാരം, , സാമൂഹിക അന്തസ്സ്, നിലപാടുകൾ ഒക്കെ കേൾക്കാൻ, കാണാൻ കേരളം കാതോർക്കും.

നമ്മളിവിടെ കിടന്നു മൂന്നാം കിട പോസ്റ്റ് എഴുതിയും, സൈബർ ആക്രമണം നടത്തിയും ഇരയായും തേച്ചു തേഞ്ഞു തീരുമ്പോൾ കഠിനാധ്വാനവും അച്ചടക്കവും കൊണ്ട് അവർ കയറിപ്പോകുന്ന ഉയരങ്ങൾ അമ്പരപ്പോടെ നോക്കി കാണുന്നു. മക്കൾക്ക് ചൂണ്ടി കാണിക്കാൻ മാതൃകയാണ് ഈ പെൺകുട്ടി. തികഞ്ഞ ആദരം സഖാവ് ആര്യ. സാധാരണ ജനഹൃദയങ്ങളിൽ രാജകുമാരി ആയി നീണാൾ വാഴ്ക !

 

Advertisement