വെറും വാക്കല്ല! ‘മക്കളുടെ കാര്യം വന്നാൽ ഒരുമിച്ച് എത്തും’ എന്ന വാക്ക് പാലിച്ച് വിജയ് യേശുദാസും ധനുഷും, മുൻ ഭാര്യമാർക്കൊപ്പം ഉള്ള ചിത്രങ്ങൾ വൈറൽ!

472

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ൽ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാൾ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേൽവിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

മലയാളത്തിൽ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളിൽ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകൾ അമേയയും തനിയ്ക്ക് സംഗീതത്തിൽ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.

Advertisements

സംഗീതത്തിന് പുറമേ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ധനുഷിന് ഒപ്പം മാരിയിലെ വില്ലൻ വേഷത്തിൽ വിജയ് യേശുദാസ് കൈയ്യടി നേടിയിരുന്നു. പതിനഞ്ച് വർഷം നീണ്ട തന്റെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് താരം അവസാനിപ്പിച്ചത്.

ALSO READ- മൂന്ന് നാല് തവണ കല്യാണം കഴിപ്പിച്ചു; യൂട്യൂബുകാർ ഹണിമൂൺ യാത്ര നടത്തിച്ചു; തന്നെയും അനുശ്രീയെയും കുറിച്ചും അന്ന് പറഞ്ഞത് വെളിപ്പെടുത്തി റെയ്ജൻ

താൻ വിവാഹ മോചനം നേടിയ വിവരം വിജയ് തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതിന് മുൻപ് തനിയ്ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വിജയ് തുറന്നു പറഞ്ഞിരുന്നു. ഈ പ്രണയങ്ങൾക്കെല്ലാം തന്റെ കുടുംബ ജീവിതവുമായി ബന്ധം ഉണ്ടായിരുന്നതായും വിജയ് പറഞ്ഞിരുന്നു. വിജയ് യേശുദാസിന്റെ അടുത്ത സുഹൃത്തായ ധനുഷും ഈയടുത്താണ് വിവാഹമോചിതനായത്. ധനുഷും ഐശ്വര്യ രജനികാന്ത് തങ്ങളുടെ പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് അവസാനിപ്പിച്ചത്.

തനിക്കും ഭാര്യ ദർശനക്കും അധിക നാൾ ഒത്തുപോകാനായില്ലെന്നാണ് വിവാഹമോചന വാർത്തയെ കുറിച്ച് പ്രതികരിക്കവെ വിജയ് യേശുദാസ് പറഞ്ഞത്. നടൻ ധനുഷുമായുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് ഭാര്യ ദർശനയെക്കുറിച്ച് സംസാരിച്ചത്. തന്റേയും ധനുഷിന്റേയും ഭാര്യമാർ തമ്മിലുള്ള സൗഹൃദമാണ് തങ്ങൾ ഇരുവരും അടുക്കാൻ കാരണമെന്നാണ് വിജയ് യേശുദാസ് പറഞ്ഞിരുന്നു.

ALSO READ-ഹോട്ട് ലുക്കിൽ വീണ്ടും അമ്പരപ്പിച്ച് നടി എസ്തർ അനിൽ, താരത്തിന്റെ ഹവായിയൻ ചൂടൻ ഫോട്ടോസ് വൈറൽ

‘പ്രണയിച്ച് വിവാഹിതരായവരാണ് ഞാനും ദർശനയും. വൈവാഹിക ജീവിതത്തിൽ ചില താളപ്പിഴകൾ സംഭവിച്ചു. അത് എന്റെ വ്യക്തി ജീവിതത്തേയും കുറച്ചൊക്കെ ബാധിച്ചു.എന്നാലിപ്പോൾ അതെല്ലാം അതിന്റേതായ രീതിയിൽ അങ്ങനെ മുന്നോട്ട് പൊക്കോണ്ടിരിക്കുകയാണ്. മക്കളുടെ കാര്യം വരുമ്പോൾ അവരുടെ അച്ഛനമ്മമാർ എന്ന നിലയിൽ ഞങ്ങൾ മിക്കപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകൾ നിർവഹിക്കുക. മക്കൾക്കും നമുക്കിടയിലുള്ള ഈ കാര്യങ്ങൾ വളരെ നന്നായി മനസിലായിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.’

‘അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോവുകയാണ്. എന്നാൽ കുടുംബാംഗങ്ങൾ ഇതിനെ വളരെ സെൻസിറ്റീവായാണ് എടുക്കുന്നത്. അവരുടെ പിന്തുണ കിട്ടാറുമില്ല. അത് ചിലപ്പോൾ അവരുടെ വിഷമം കാരണമായിരിക്കാം. അതുകൊണ്ട് തന്നെ വളരെ ഹിഡണായി മുന്നോട്ടുപോകുകയാണ് ഇക്കാര്യം.’ ‘എന്നാൽ ഇത്തരം തീരുമാനങ്ങൾ തന്നിലെ കലാകാരനെ വളർത്തിയിട്ടേ ഉള്ളൂ’ വിജയ് പറഞ്ഞു.

അതേസമയം, ‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം.ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയാൻ തീരുമാനിച്ചു. വ്യക്തികൾ എന്ന നിലയിൽ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാൻ അവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകൂ’- എന്നാണ് വിവാഹമോചനം പ്രഖ്യാപിച്ച് ഐശ്വര്യയും ധനുഷും കുറിച്ചത്.

ഇപ്പോഴിതാ മക്കളുടെ പരിപാടികളിൽ പങ്കെടുക്കാൻ മുൻഭാര്യമാർക്കൊപ്പം എത്തിയ വിജയ് യേശുദാസിന്റേയും ധനുഷിന്റേയും ചിത്രങ്ങൾ വൈറലാവുകയാണ്. ധനുഷിന്റേയും വിജയിയുടേയും മക്കളേയും ഫോട്ടോയിൽ കാണാം. ധനുഷിന്റെ മൂത്ത മകൻ സ്‌പോർട്‌സ് ക്യാപ്റ്റൻ എന്ന ബാഡ്ജ് ധരിച്ച് നിൽക്കുന്നതായാണ് ചിത്രത്തിൽ. മക്കളുടെ കാര്യം വരുമ്പോൾ എല്ലാ തിരക്കുകയും മാറ്റി വെച്ച് എത്തുന്ന വ്യക്തിയാണ് ധനുഷ്. ചില ഷൂട്ടിങ് സെറ്റുകളിലേക്കും പ്രമോഷൻ പരിപാടികളിലേക്കും ധനുഷ് മക്കളേയും ഒപ്പം കൂട്ടാറുണ്ട്.

Advertisement