ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്ടിച്ച മത്സരാർഥി ആയിരുന്നു റിയാസ് സലിം. മത്സരാർഥിയായി എത്തി കുറച്ച് പേരിലെങ്കിലും മാറ്റങ്ങൾ സൃഷ്ടിക്കാനും സമൂഹത്തെ കൊണ്ട് കുറെയേറെ കാര്യങ്ങൾ ചിന്തിപ്പി ക്കുകയും ചെയ്തിരുന്നു റിയാസ് സലീം.
ന്യൂ നോർമൽ എന്ന ടാഗ് ലൈനിലെത്തിയ സീസൺ നാലിന്റെ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു എങ്കിലും ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം റിയാസ് എന്നത് തന്നെയാണ്. തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികൾ ഒന്നുകൂടി ആഴത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങി.
താരം ചലഞ്ചറായി അഞ്ചാം സീസൺ ബിഗ് ബോസിലെത്തിയപ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇപ്പോഴിതാ താൻ മേക്കപ്പിടുന്നതിന്റെ പേരിൽ കേൾക്കേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് റിയാസ് സലീം.
താൻ പണ്ടുതൊട്ടേ മേക്കപ്പ് ഇടുമായിരുന്നു. മനുഷ്യന്മാർക്ക് വേണ്ടിയാണ് മേക്കപ്പ് ഉണ്ടാക്കുന്നത്. മമ്മൂക്കയും ലാലേട്ടനും മേക്കപ്പിടുമ്പോൾ നിങ്ങൾക്ക് പ്രശ്നമില്ല. പക്ഷേ റിയാസ് മേക്കപ്പിട്ടാൽ അവൻ ഗേ ആണ് പെണ്ണാണ് എന്നൊക്കെ പറയുമെന്നാണ് രിയാസ് സലിം ചൂണ്ടിക്കാണിക്കുന്നത്.
ഒരാളെ ഗേ എന്നോ സ്ത്രീ എന്നോ വിളിയ്ക്കുന്നത് കളിയാക്കാനാണെങ്കിൽ തന്നെ സംബന്ധിച്ചിടത്തോളം ആ വിളി ഒരു അപമാനമല്ല. കാരണം തന്റെ കണ്ണിൽ അതൊരു കുഴപ്പമായി തോന്നുന്നില്ല. ഈ സമൂഹം സ്ത്രീകളെ ഇന്നും രണ്ടാം തരക്കാരായി കാണുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ കളിയാക്കുന്നതെന്നും റിയാസ് സലിം വിശദാകരിക്കുന്നു.
അതേസമയം, ‘ഒരു കാലത്ത് റിയാസിന് ഉണ്ടായിരുന്നതെല്ലാം എന്റെ ഉമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതായിരുന്നു. പക്ഷേ ഇപ്പോൾ എന്റെ കയ്യിൽ എന്തൊക്കെ ഉണ്ടോ അതെല്ലാം ഞാൻ നേടിയതാണ്. ഞാൻ നേടുന്നതിൽ ഒരുപങ്ക് എന്റെ കുടുംബത്തിനായും നൽകുന്നു. അതിൽ ഞാൻ സന്തോഷവാനാണ്.’- ആളുകൾ എന്ത് പറഞ്ഞാലും എനിക്ക് വിഷയമില്ല. എന്ത് വേണമെങ്കിലും പറഞ്ഞോളൂ. നിങ്ങളുടെ ജോലി അതാണല്ലോയെന്നും റിയാസ് പറയുന്നു.