സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ ഏറെ പ്രമുഖനാണ് ഇന്ന് വികാസ് വികെ. സെലിബ്രിറ്റികളുടെ വിവാഹത്തിന് അവരെ ഒരുക്കി സുന്ദരികളാക്കുന്നത് ഇന്ന് വികാസാണ്. ഒത്തിരി യുവതികളാണ് തങ്ങളുടെ ജീവിതത്തിലെ സുന്ദരനിമിഷങ്ങള്‍ക്ക് അണിയിച്ചൊരുക്കാന്‍ വികാസിന്റെ ഡേറ്റിനായി കാത്തിരിക്കുന്നത്.
അടുത്തിടെ നടി കാര്‍ത്തികയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തത് വികാസായിരുന്നു. വരാന്‍ പോകുന്ന മാളവിക ജയറാമിന്റെ വിവാഹത്തിനും മേക്കപ്പ് ചെയ്യാന്‍ പോകുന്നതും വികാസാണ്. നേരത്തെ സ്വന്തം വധുവിനെയും വികാസ് മേക്കപ്പ് ഇട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ നടി ഹണി റോസിനെ കുറിച്ച് വികാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമാനടിമാരില്‍ ഏറ്റവും നല്ല സ്‌കിന്‍ ഉള്ളത് ഹണി റോസിനാണെന്നും കേരളത്തിലെ തന്നെ ഏറ്റവും നല്ല സ്‌കിന്നിനെ കുറിച്ച് പറയുകയാണെഹ്കില്‍ അത് ഹണി റോസിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
ഹണിയുടെ സ്‌കിന്‍ ഏറ്റവും ക്ലിയറായി, ഗ്ലാസ് സ്‌കിന്‍ പോലെയാണിരിക്കുന്നത്. ഹണിയെ എത്ര സിംപിളായി മേക്കപ്പ് ചെയ്യാമെന്ന് ആ സ്‌കിന്‍ കാണുമ്പോള്‍ തോന്നാറുണ്ടെന്നും എന്നാല്‍ ആ നടിയെ ഒരുക്കാന്‍ തനിക്ക് ഇതുവരെ അവസരം കിട്ടിയിട്ടില്ലെന്നും വികാസ് പറയുന്നു.
Also Read: ചിരിക്കാന്‍ തയ്യാറായിക്കോളു, ഫാലിമി നാളെ പ്രേക്ഷകരിലേക്ക്
അങ്ങനെ നടിയെ ഒരുക്കാത്തതില്‍ തനിക്ക് വിഷമമൊന്നുമില്ല. കാരണം ഹണിയെ മേക്കപ്പ് ചെയ്യാന്‍ തനിക്ക് ഒത്തിരി അവസരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും സമയക്കുറവ് കാരണം പലതും മിസ്സാവുകയായിരുന്നുവെന്നും വികാസ് പറയുന്നു.