സ്വാസികയുടെ വിവാഹ ദുപ്പട്ട ചെയ്തത് 23പേര്‍ ചേര്‍ന്ന് ഒറ്റരാത്രി കൊണ്ട്, മേക്കപ്പ് ചെയ്യുമ്പോഴൊക്കെ ഗോപിക ഉറക്കത്തിലായിരുന്നു, നടിമാരുടെ കല്യാണ മേക്കപ്പ് വിശേഷങ്ങള്‍ പങ്കുവെച്ച് അഭിലാഷ്

133

മലയാള സിനിമയിലെയും സീരിയലിലെയും താരങ്ങളുടെ വീടുകളില്‍ കല്യാണത്തിന്റെ ബഹളമായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി. സുരേഷ് ഗോപിയുടെ മകളുടെ കല്യാണവും, സ്വാസിക-പ്രേം വിവാഹവും, ഗോപിക-ജിപി വിവാഹവുമെല്ലാം വളരെ ആഡംബരമായിട്ടായിരുന്നു നടന്നത്.

Advertisements

ഇവരുടെ വിവാഹഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സ്വാസികയുടെയും ഗോപികയുടെയും വിവാഹത്തിന് മേക്കപ്പ് ചെയ്ത് നടിമാരെ അതിസുന്ദരികളാക്കി മാറ്റിയത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അഭിലാഷ് ചിക്കുവായിരുന്നു.

Also Read:ഒന്നിച്ചുള്ള വീഡിയോകളില്ല, അമൃതയും പ്രശാന്തും വേര്‍പിരിഞ്ഞുവെന്ന് ആരാധകര്‍, സത്യവസ്ഥ വെളിപ്പെടുത്തി താരദമ്പതികള്‍

ഇപ്പോഴിതാ നടിമാരുടെ മേക്കപ്പ് വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഒരു ്അഭിമുഖത്തില്‍ അഭിലാഷ്. താന്‍ കോഴിക്കോട്ടുകാരനാണെന്നും ആദ്യം ടെക്‌സ്‌റ്റൈല്‍സിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും പട്ടണം റഷീദിന്റെ മേക്കപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയതിന് പിന്നാലെയാണ് ഈ മേഖലയില്‍ സജീവമായതെന്നും അഭിലാഷ് പറയുന്നു.

ഇതുവരെ രണ്ടായിരത്തിലധികം വധുവരന്മാരെ താന്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്. സ്വാസികയുടെ വിവാഹത്തിന് അഞ്ച് ലുക്കായിരുന്നു ഉണ്ടായിരുന്നതെന്നുംചേച്ചി തിരക്കിലായിരുന്നതിനാല്‍ കല്യാണ സാരി പോലും താനായിരുന്നു സെലക്ട് ചെയ്തതെന്നും സാരിക്കൊപ്പമുണ്ടായിരുന്ന ദുപ്പട്ട ഒറ്റരാത്രി കൊണ്ട് 23 പേര്‍ ചേര്‍ന്നാണ് ഉണ്ടാക്കിയതെന്നും അബിലാഷ് പറയുന്നു.

Also Read:നിത്യയുടെ കാര്യത്തില്‍ ഞാന്‍ വളരെ സീരിയസായിരുന്നു, ഇനിയൊരു വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണ്, തുറന്നുപറഞ്ഞ് സന്തോഷ് വര്‍ക്കി

ഗോപികയുടെ മേക്കപ്പ് ലുക്കിന് തനിക്ക് അഭിനന്ദനങ്ങള്‍ കിട്ടിയിരുന്നു. ഏച്ചുകെട്ടലുകളില്ലാതെ മനോഹരമായി ചെയ്തുവെന്നാണ് പലരും പറയുന്നതെന്നും ഒത്തിരി ഫങ്ഷനൊക്കെയുണ്ടായിരുന്നതുകൊണ്ട് ഗോപിക വളരെ ക്ഷീണിതയായിരുന്നുവെന്നും മേക്കപ്പ് ചെയ്യുമ്പോഴൊക്കെ ഉറങ്ങുകയായിരുന്നുവെന്നും അഭിലാഷ് പറയുന്നു.

Advertisement