മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയില്‍ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.
സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. ആ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. ഇപ്പോഴിതാ ആ ആഗ്രഹം സഫലമാവാന്‍ പോവുകയാണ്.
ആംഗ്ലിക്കന്‍ ചര്‍ച്ച് ബിഷപ്പ് റവ ആണ് സ്വന്തം സ്ഥലത്ത് നിന്ന് 7 സെന്റ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ നല്‍കിയത്. ഇദ്ദേഹം വീട് വെക്കാന്‍ തീരുമാനിച്ചിരുന്ന സ്ഥലത്തിന്റെ പകുതിഭാഗം ആണ് കുടുംബത്തിന് ഇഷ്ടദാനമായി നല്‍കിയത്. ഇതില്‍ ഇദ്ദേഹം സന്തോഷവാനാണ്.
നോബിള്‍ ഫിലിപ് അമ്പലവേലില്‍, ഈ വസ്തുവില്‍ സുധിയുടെ കുടുംബത്തിന് സൗജന്യമായി സുധിയ്ക്ക് വീട് നിര്‍മ്മിച്ച് നല്കാന് ഒരുങ്ങുന്നത് കേരള ഹോം ഡിസൈന്‍ എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ ആണ്. എന്തായാലും ആരാധകര്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. സുധിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമാവാന്‍ പോകുന്നത്. ഒരു മാസത്തിനകം തന്നെ വീടുപണി പൂര്‍ത്തിയാക്കുമെന്നും ഇവര്‍ അറിയിച്ചു.