നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം സ്‌കൂൾ വീണ്ടും തുറക്കുന്നു… എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ ; മകനും ടീച്ചർക്കുമൊപ്പമുള്ള ചിത്രം പങ്കു വച്ച് നവ്യ നായർ

138

കോവിഡ് മഹാമാരിയുടെ നാളുകൾ പിന്നിട്ട് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌കൂളുകൾ ഇന്ന് തുറക്കുകയാണ്. ഇപ്പോഴിതാ മകൻ സ്‌കൂളിലേക്ക് പോകുന്ന സന്തോഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായർ. യൂണിഫോമുമിട്ട് ബാഗും ലഞ്ചുബോക്‌സുമൊക്കെയായി നിൽക്കുന്ന മകനോടും സ്‌കൂൾ ടീച്ചറോടും ഒപ്പമാണ് നവ്യ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

‘നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം സ്‌കൂൾ വീണ്ടും തുറക്കുന്നു… എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ, സായിയുടെ ടീച്ചറായ ബെലിൻഡയാണ് ചിത്രത്തിലുള്ളത്’ -നവ്യ നായർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചതിങ്ങനെയാണ്.

Advertisements

ALSO READ

‘റോബിന് എന്നെ ഇഷ്ടമാണെങ്കിൽ പുറത്തിറങ്ങിയ ശേഷം വീട്ടുകാരോട് ആലോചിച്ച് നമുക്ക് കല്യാണം നടത്താം’ ; ദിൽഷയോട് പ്രണയം പറയാനുള്ള റോബിന്റെ യോഗ്യതയെ കുറിച്ച് പറഞ്ഞ് കളിയാക്കിയ റിയാസിനോട് പ്രതികരിച്ച് ദിൽഷ

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലാണ് നവ്യയുടെ മകൻ പഠിക്കുന്നത്. നവ്യയുടെ മകൻ സായിയും ഭർത്താവ് സന്തോഷ് മേനോനും ആരാധകർക്ക് സുപരിചിതനാണ്. കുടുംബത്തിൻറെ ഓരോ വിശേഷങ്ങളും നവ്യ ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇന്ന് പുലർച്ചെ ക്ഷേത്ര സന്ദർശനം നടത്തിയ ശേഷമുള്ള ചിത്രങ്ങളും നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ നവ്യ അഭിനയിച്ച ഒരുത്തീ എന്ന ചിത്രം അടുത്തിടെയാണ് തീയ്യേറ്ററുകളിലും ഒടിടിയിലും എത്തിയിരുന്നത്. പത്തുവർഷത്തിന് ശേഷമാണ് താരം മലയാളത്തിലേക്ക് മടങ്ങിയെത്തിയത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

ALSO READ

കോടതി നടപടികളിൽ വിശ്വാസമുണ്ട്, അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കും ; നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ ശേഷം വിജയ് ബാബു നേരെ പോയത് ക്ഷേത്ര സന്ദർശനത്തിന്

ഇന്നും ആരാധകരേറെയുള്ള കഥാപാത്രമാണ് നവ്യ നായികയായ നന്ദനത്തിലെ ബാലാമണി. നവ്യ നായർ എന്ന പേരിനൊപ്പം മലയാളികൾ ഇന്നും ചേർത്തുവെക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രം കൂടിയാണ് ബാലാമണി. നവ്യയുടെ കരിയർ ബെസ്റ്റ് എന്നുതന്നെ പറയാൻ സാധിക്കുന്ന ആ കഥാപാത്രത്തിൻറെ പേരിനോട് സാമ്യമുള്ള പേര് തന്നെയായിരുന്നു താരത്തിന് ഒരുത്തീയിലെ കഥാപാത്രത്തിനും ഉണ്ടായിരുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയിൽ നവ്യ അവതരിപ്പിച്ച കഥാപാത്രത്തിന് പേര് രാധാമണി എന്നായിരുന്നു. രണ്ടാം വരവ് വളരെ ഗംഭീരമാക്കിയാണ് നവ്യ എത്തിയത്.

 

Advertisement