മകനു വേണ്ടി ഒരുമിച്ചെത്തി മലൈക അരോറയും അർബാസ് ഖാനും; വൈറലായി വിഡിയോ

75

വിദേശത്തേയ്ക്ക് പോകുന്ന മകനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ ഒരുമിച്ചെത്തിയ ബോളിവുഡ് നടി മലൈക അരോറയുടെയും അർബാസ് ഖാന്റെയും വിഡിയോ ശ്രദ്ധ നേടുന്നു. ഞായറാഴ്ച മുംബൈ എയർപോർട്ടിൽ വച്ചാണ് മലൈകയും അർബാസും ഒരുമിച്ച് കണ്ടുമുട്ടിയത്. പതിവു പോലെ ഇത്തവണയും മകന്റെ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു താരങ്ങൾ ഒരുമിച്ചത്. അർബാസും മലൈകയും സൗഹൃദത്തോടെ പരസ്പരം സംസാരിച്ചു നിൽക്കുന്നതും വിഡിയോയിൽ കാണുന്നുണ്ട്.

ALSO READ

Advertisements

ഏതൊരും മക്കളും ഏതെങ്കിലും വിധത്തിൽ അച്ഛനെ അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണ്, അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് : മമ്മൂട്ടിയെ കുറിച്ച് ദുൽഖർ

ഉപരി പഠനത്തിനായാണ് മകനായ അർഹാൻ വിദേശത്തേയ്ക്ക് പോകുന്നത്. പിതാവിനോട് യാത്ര ചോദിച്ചതിന് ശേഷം അമ്മയെ കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുകയും ചെയ്യുന്നുണ്ട്. മകന് വേണ്ടി ഒരുമിച്ച താരങ്ങളെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർബാസ് ഖാനും വിവാഹിതരാവുന്നത്. പത്തൊമ്പത് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2017 ൽ ഇരുവരും വേർപിരിഞ്ഞു. നിലവിൽ നടൻ അർജുൻ കപൂറുമായി മലൈക പ്രണയത്തിലാണ്. അടുത്തിടെ അവരും ബ്രെയ്ക്കപ്പ് ആയെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും അതും വെറും ഗോസിപ്പാണെന്ന് കാണിച്ച് ഇരുവരും എത്തിയിരുന്നു.

ALSO READ

സൗന്ദര്യത്തിന്റെ രഹസ്യം അതായിരുന്നോ ? മഞ്ജുവിന്റെ വാക്കുകൾ ചർച്ച ചെയ്ത് സോഷ്യൽമീഡിയ

Advertisement