യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന താര ദമ്പതികൾ ആണ് നടി പ്രിയ മോഹനും, ഭർത്താവ് നിഹാൽ പിള്ളയും. ഇരുവരുടെയും യൂ ട്യൂബ് ചാനൽ വഴി അടുത്തിടെ അവർ പങ്കുവച്ച റഷ്യൻ ട്രിപ്പിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
റഷ്യൻ ട്രിപ്പിൽ നിന്നും എത്തിയ ശേഷമാണ് ആഡംബര കപ്പൽ യാത്രയുമായി ഇരുവരും എത്തിയിരിക്കുന്നത്. ഇരുവർക്കും ഒപ്പം മകനും പ്രിയയുടെ അച്ഛനും ഇന്ത്യയുടെ ക്രൂസ് കൾച്ചറിന് ഒരു ഭാഗം ആയതിനുള്ള സന്തോഷവും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് യാത്രക്കിടയിൽ ഉണ്ടായേക്കാമായിരുന്ന വലിയ ഒരു അപകടത്തെ പറ്റി കഴിഞ്ഞദിവസം നിഹാൽ പ്രതികരിച്ചത്.
ALSO READ
ഫുഡ് വ്‌ളോഗാണ് ആദ്യം ഇരുവരും പങ്കുവച്ചത്. കപ്പലിൽ തന്നെ ജിം സൗകര്യം ഉണ്ടെന്നും ഇരുവരും പറയുന്നുണ്ട്. പിന്നീട് ഇരുവരും മകൻ വേധുവിന്റെ വിശേഷങ്ങളിലേക്ക് കടന്നു. ഇതിനിടയിലാണ് തനിക്കും വേധുവിനും കഴിക്കാൻ തന്ന ഭക്ഷണത്തിൽ മെറ്റലിന്റെ പീസ് കിട്ടി എന്ന് പറയുന്നത്. ഞാൻ പൊതുവെ ഇത്തരം കാര്യങ്ങൾ വീഡിയോയിൽ കാണിക്കാത്തതാണ് പക്ഷേ ഇത് പറയണം എന്ന് തോന്നി എന്നാണ് പ്രിയ പറയുന്നത്.
സംഭവത്തിനു ശേഷം അവർ ക്ഷമ പറഞ്ഞിരുന്നു. എങ്കിലും ഇത് നിങ്ങളുമായി പങ്കുവയ്ക്കണം എന്ന് തോന്നി. മറ്റുള്ള സ്റ്റാർ ഹോട്ടലുകളിൽ പോകുമ്പോഴും മുടി പോലെയുള്ള സാധനങ്ങൾ കിട്ടിയിരുന്നു എങ്കിലും അതൊന്നും വിഷയം ആക്കിയിട്ടില്ല. എന്നാൽ അതുപോലെയല്ല ഇത്. വേധു അത് കഴിച്ചിരുന്നുവെങ്കിലോ എന്നാണ് പ്രിയ ചോദിക്കുന്നത്.
കഴിഞ്ഞദിവസം രാത്രി വേധു ഇതേ ഭക്ഷണം കഴിച്ചതാണ്. അപകടം ഉണ്ടായേക്കാവുന്ന രാത്രി അവൻ വരാതിരുന്നതാണ് ഭാഗ്യമായത് എന്നും അവർ ഓർത്തെടുത്ത പറയുന്നത്. അല്ലെങ്കിൽ എന്തായേനെ. വീഡിയോ പങ്കുവച്ചതിനു ശേഷം നിരവധി അഭിപ്രായങ്ങൾ ആണ് ഇപ്പോൾ ഉയരുന്നത്. സുജിത്ത് ഭക്തൻ ഉൾപ്പെടെയുള്ള ആളുകൾ അഭിപ്രായം പങ്കുവച്ചുകൊണ്ട് എത്തിയിട്ടുണ്ട്.
എന്ത് കൊടുത്താലും മിണ്ടാതെ ഇരുന്ന് കഴിക്കുന്നവരല്ല നമ്മൾ ഇന്ത്യക്കാർ എന്ന് അവർക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഇപ്പോൾ ഇത് റോയൽ കരീബിയനോ കാർണിവലോ മറ്റോ ആയിരുന്നെങ്കിൽ നിങ്ങൾ ഈ വീഡിയോ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ അവർ അത് സംസാരിച്ച് തീർക്കുമായിരുന്നു എന്നും അഭിപ്രായം ഉയരുന്നുണ്ട്.
ALSO READ
ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ഇത്രയും വലിയ ആഡംബര കപ്പൽ അല്ലെ അതിൽ ഫുഡ് സേഫ്റ്റി വളരെ പ്രധാനം ആണ്. കൂടാതെ അവിടെയുള്ള ആൾക്കാർ ഡ്രഗ്‌സ് അടിച്ചു ശബ്ദമുണ്ടാക്കുമ്പോൾ മറ്റുള്ളവർക്ക് എത്ര വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അതിലെ ആൾകാർക്ക് ചിന്തിക്കാമായിരുന്നു എത് സ്ഥലത്തു പോയാലും അവിടെ നമ്മളുടേതായ മര്യാദ നമ്മൾ കീപ്പ് ചെയ്യണമെന്നൊക്കെയുള്ള അഭിപ്രായങ്ങൾ വീഡിയോയുചെ താഴെ എത്തുന്നുണ്ട് എൻ തന്നെ ആയാലും വീഡിയോ ഇപ്പോൾ വൈറലാണ്.