അന്ന് എന്റെ കൂട്ടുകാർ ബന്ധുക്കളെ വിളിച്ചു പറഞ്ഞു സീമക്ക് ഇരട്ട പെൺകുട്ടികളാണെന്ന് ; രണ്ട് പെൺകുട്ടികളെ കിട്ടിയില്ലേലും ഒരാളെ കിട്ടുമെന്ന് വിചാരിച്ചു : മകന് പിറന്നാൾ ആശംസകൾ നേർന്ന് സീമ ജി നായരുടെ കുറിപ്പ്

163

അഭിനയത്തിൽ മാത്രമല്ല സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമാണ് സീമ ജി നായർ. അർബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വിഷമഘട്ടങ്ങളിലെല്ലാം ഇവർക്കൊപ്പം സീമയുമുണ്ടായിരുന്നു.

സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴും കുടുംബ കാര്യങ്ങളിലും സീമ അതീവ ശ്രദ്ധ പുലർത്താറുണ്ട്. മകന്റെ പിറന്നാൾ വിശഷം പങ്കുവെച്ച് ആശംസയുമായി എത്തിയിരിക്കുകയാണ് സീമ ജി നായർ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ മകനൊപ്പമുള്ള സുന്ദരമായൊരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.

Advertisements

ALSO READ

ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടി വിമലാ രാമൻ വിവാഹിതയാകുന്നു ; വരൻ പ്രമുഖ നടൻ

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

എന്റെ മോൻ അപ്പുവിന്റെ പിറന്നാൾ ആണിന്ന്.. തീയതി അല്ല, നക്ഷത്രം.. 1997 ഏപ്രിൽ 8 (മീനമാസത്തിലെ അശ്വതി നക്ഷത്രത്തിൽ ആയിരുന്നു ജനനം) തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടർ സിസ്റ്റർ ജോസിറ്റയായിരുന്നു എന്റെ ഡോക്ടർ.

അവനെ ഉച്ചക്ക് 1.24ന് എന്റെ കൈകളിലേക്ക് തരുമ്പോൾ സ്ത്രീ എന്ന നിലയിൽ എന്റെ ജീവിതത്തിനു പൂർണ്ണത വരികയായിരുന്നു.. പെൺകുഞ്ഞു വേണമെന്നായിരുന്നു ആഗ്രഹം, പേരും തീരുമാനിച്ചു വെച്ചു ‘ആർച്ച ‘യെന്ന്.. അന്നെനിക്ക് നല്ല വയർ ഉണ്ടായിരുന്നു.

എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തയുടനെ എന്റെ കൂട്ടുകാർ വിളിച്ചു ബന്ധുക്കളോടു പറഞ്ഞു സീമക്ക് ഇരട്ട പെൺകുട്ടികൾ എന്ന്.. കാറും പിടിച്ചു ഹോസ്പിറ്റലിൽ എത്തിയ ബന്ധുക്കൾക്ക് കൂളായി ആശുപത്രി വരാന്തയിൽ നടക്കുന്ന എന്നെയാണ് കാണാൻ കഴിഞ്ഞത്.. അതൊക്കെ കൂട്ടുകാരുടെ തമാശ.. രണ്ട് പെൺകുട്ടികളെ കിട്ടിയില്ലേലും ഒരാളെ കിട്ടുമെന്ന് വിചാരിച്ചു..

അപ്പോളാണ് ഇയാളുടെ വരവ് അങ്ങനെ ആർച്ച ആരോമൽ ആയി.. ആഗ്രഹം തീർക്കാൻ കുഞ്ഞു ആരോമലിനെ പെൺ വേഷം കെട്ടിച്ചു ഫോട്ടോ എടുത്തു തൃപ്തിയായി.. കുഞ്ഞിലേ കുറെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈശ്വരന്റെ കൃപയാൽ എല്ലാം ശരിയായി.

ALSO READ

അന്യമതത്തിലുള്ള ആളെ പ്രണയിച്ചതോടെ കുടുംബം കൈവിട്ടു ; റിലേഷൻഷിപ്പ് പരാജയമായിരുന്നു, മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ അന്ന് അനുഭവിക്കേണ്ടി വന്നു : ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് വീണ്ടും തുറന്ന് പറഞ്ഞ് ശ്രീയ…

അപ്പുവിന്റെ പിറന്നാളും പ്രശസ്തമായ കൊടുങ്ങല്ലൂർ അശ്വതി കാവുതീണ്ടലും ഇന്നാണ്.. എന്റെ മോന് എല്ലാ നന്മകളും നേരുന്നു.. ഈ കുറിപ്പിൽ നിന്നും ഇനി സോഷ്യൽ മീഡിയയിൽ എത്ര ഉപകഥകൾ ഉണ്ടാകുമെന്നറിയില്ല എല്ലാവർക്കും നന്മകൾ നേരുന്നു..

 

Advertisement