മകനെ കൊഞ്ചിച്ച് വശളാക്കില്ല; എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ വളരട്ടെ, ഭാര്യയുമായി കഴിഞ്ഞദിവസവും വഴക്കിട്ടെന്ന് കുഞ്ചാക്കോ ബോബന്‍

566

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയില്‍ കൂടി എത്തിയ കുഞ്ചാക്കോ ബോബന്‍ പിന്നീടങ്ങോട്ട് മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയായിരുന്നു. അന്ന് കുഞ്ചാക്കോ ബോബന്‍ എന്ന യുവാവ് ഉണ്ടാക്കിയ തരംഗം ചില്ലറ അല്ലായിരുന്നു.

ഇടക്കാലത്ത് ഇടവേളയെടുത്ത് രണ്ടാം വരവ് ഗംഭീരമാക്കിയ താരം ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവെച്ച് വളരെ സൂക്ഷ്മതയോടെ ആഴമുള്ള കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് ഫലിപ്പിക്കുന്നുണ്ട്. അതേസമയം ന്നാ താന്‍ കേസ് കൊട്, ഒറ്റ് തുടങ്ങി നിരവധി സിനിമകളിലാണ് തന്റെ ചോക്ലേറ്റ് പരിവേഷം അഴിച്ചുവെച്ച് ചാക്കോച്ചന്‍ നിറഞ്ഞാടുന്നത്.

Advertisements

പ്രണയനായകനായി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിച്ച താരം ഇന്ന് വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് ഞെട്ടിക്കുകയാണ്. സിനിമയില്‍ നിന്ന് കുറച്ചു നാള്‍ മാറി നിന്ന ചാക്കോച്ചന്‍ തിരിച്ചുവരവില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മുഖമാണ് പ്രേക്ഷകര്‍ക്ക് കാണിച്ച് നല്‍കിയത്.

ALSO READ- അടുത്തേക്ക് വരണ്ട പകരും എന്ന് പലതവണ പറഞ്ഞതാ, എന്നിട്ടും കുഴപ്പില്ലെന്ന് പറഞ്ഞ് ലാലേട്ടൻ അടുത്ത് വന്നു, അങ്ങനെ അദ്ദേഹത്തിനും അത് കിട്ടി; വെളിപ്പെടുത്തി ശാരി

ഒരുകാലത്ത് റൊമാന്റിക് വേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന ചാക്കോച്ചന്‍ ഇന്ന് കൂടുതല്‍ കാമ്പുള്ള അഭിനയ പ്രാധാന്യമേറെയുള്ള വേഷങ്ങളിലാണ് എത്തുന്നത്. എന്താടാ സജി, അറിയിപ്പ് തുടങ്ങി വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ഇപ്പോഴിതാ ഒരുപാട് കാലം കാത്തിരുന്ന് കിട്ടിയ കണ്‍മണിയായ മകന്‍ ഇസ്ഹാക്കിനെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ. മകനെ കൊഞ്ചിച്ച് വഷളാക്കാന്‍ യാതൊരു ഉദ്ദേശവുമില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. സ്വന്തം പ്രയത്നത്തില്‍ തന്നെ അവന് വളര്‍ന്ന് വരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കും എന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

മകനെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ സാധാരണക്കാരനായി ഒരു നല്ല മനുഷ്യനായിട്ട് തന്നെ വളരണം. അവന്‍ സ്വന്തം പ്രയത്നത്തില്‍ തന്നെ വളര്‍ന്ന് വരാനുള്ള സാഹചര്യം നമ്മള്‍ ഉണ്ടാക്കി കൊടുക്കും എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അതേസമം, ലോക്ക്ഡൗണ്‍ കാലത്ത്് നല്ല ഭേഷായി വീട്ടിലിരുന്ന് കുഞ്ഞിന്റെ വളര്‍ച്ച ആസ്വദിച്ച ഒരാളാണ് താന്‍. മറ്റുള്ളവരെക്കാള്‍ കുറച്ച് അധികം ആസ്വദിച്ചുവെന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ടതേയുള്ളു. കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്ന് പറഞ്ഞ് ഭാര്യ കഴിഞ്ഞ ദിവസം വയറുനിറച്ച് തന്നതേയുള്ളൂവെന്നും താരം പറയുകയാണ്.

ALSO READ- ദൈവപുത്രന്റെ മണ്ണിൽ കാഴ്ചകൾ കണ്ടും പ്രാർത്ഥന അർപ്പിച്ചും മലയാളികളുടെ പ്രിയനടി, ജെറുസലേം സന്ദർശിച്ച് അനു സിത്താര

എല്ലാം താന്‍ എഞ്ചോയ് ചെയ്യുന്നുണ്ട്. ആ വഴക്ക് പോലും ഒരു സ്നേഹം കൊണ്ടുള്ളതാണ്. ഇപ്പോള്‍ ടിനു പാപ്പച്ചന്റെ ‘ചാവേര്‍’ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഒരുപാട് ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. മേക്കിംഗിന് ഒരുപാട് സമയം എടുക്കുന്നുണ്ട്. എഫേര്‍ട്ട് ആവശ്യമായി വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ആ രീതിയില്‍ വഴക്ക് നടന്നത്. ഇനി കുറച്ച് എക്സ്‌ക്ലൂസീവ് ടൈം കുടുംബത്തിന് വേണ്ടി മാറ്റിവയ്ക്കേണ്ട സമയമാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷം കിട്ടിയൊരാളാണ്. അതുകൊണ്ട് ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തണം എന്നാണെന്നും താരം വ്യക്തമാക്കി.

Advertisement