അവന് മോഹൻലാലിനെ അറിയില്ല, അപ്പു അങ്കിളിന്റെ ഫാനാണ്! ഹൃദയം അപ്പു അങ്കിളിന്റേതാണെന്നാണ് അവൻ വിശ്വസിച്ചിക്കുന്നത്, എനിക്ക് അതിൽ എന്തെങ്കിലും പങ്കുണ്ടെന്ന് അവൻ വിശ്വസിക്കുന്നില്ല: മകൻ വിഹാനെ കുറിച്ച് വിനീത്

100

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവ താരമാണിപ്പോൾ പ്രണവ്. യാത്രകളുടെ കൂട്ടുകാരനാണ് പ്രണവ് മോഹൻലാലെന്ന് എല്ലാവർക്കും അറിയാം. മലയാള സിനിമയിലെ താരപുത്രൻ ആയിരുന്നിട്ട് കൂടി യാത്രകളെല്ലാം പ്രണവ് നടത്താറുള്ളത് തികച്ചും ഒരു സാധാരണ മനുഷ്യനായിട്ടാണ്. തികച്ചും ലളിതമായ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് പ്രണവ് തന്റെ യാത്രകൾ നടത്താറുള്ളത്. പ്രണവ് മോഹൻലാലിന്റെ ഈ ലാളിത്യം നിറഞ്ഞ ജീവിതം സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ടതാണ്.

പ്രണവിന്റെ വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. സോഷ്യൽമീഡിയകളിൽ പ്രണവ് സജീവമല്ലാത്തതിനാൽ ഏതെങ്കിലും പൊതുപരിപാടികളിൽ പ്രണവ് പ്രത്യക്ഷപ്പെട്ടാൽ പിന്നെ ക്യാമറ കണ്ണുകൾ മുഴുവൻ പ്രണവിന് ചുറ്റുമായിരിക്കും. ഇനി പുറത്തിറങ്ങാനുള്ള പ്രണവിന്റെ സിനിമ ഹൃദയം ആണ്. വിനീതാണ് ചിത്രത്തിന്റെ സംവിധായകൻ. രണ്ട് വർഷത്തിലേറെയായി ഹൃദയത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിൽ തന്നെയായിരുന്നു വിനീത്. വിനീത് തന്നെയാണ് സിനിമയ്ക്ക് കഥയും എഴുതിയിരിക്കുന്നത്.

Advertisements

ALSO READ

വിവാഹമോചനം സംഭവിക്കാതിരിക്കാൻ ഐശ്വര്യ പരമാവധി ശ്രമിച്ചിരുന്നു; മുൻകൈയെടുത്തത് ധനുഷ് : ധനുഷ്-ഐശ്വര്യ വേർപിരിയലിൽ പുതിയ വെളിപ്പെടുത്തൽ!

ഈ വരുന്ന 21ന് ആണ് സിനിമ തിയ്യേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നത്. തന്റെ മകൻ വിഹാന്റെ പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹൻലാൽ എന്നാണ് വിനീത് പറയുന്നത്. അവന് മോഹൻലാലിനെ അറിയില്ലെന്നും അപ്പു അങ്കിളിനെ മാത്രമെ അറിയൂവെന്നും വിനീത് പറഞ്ഞിരുന്നു.

‘രണ്ട് വർഷത്തോളമായി ഹൃദയത്തിന്റെ വർക്കുകളാണ് എപ്പോഴും വീട്ടിൽ. ഹൃദയത്തിന്റെ സം?ഗീതം ഒരുക്കാൻ തുടങ്ങിയ സമയത്ത് ഞാൻ എന്റെ ഫ്‌ലാറ്റിനോട് ചേർന്ന് മറ്റൊരു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. അവിടെ ഒരു സ്റ്റുഡിയോ ഒക്കെ സെറ്റ് ചെയ്തിരുന്നു. ഹൃദയം വർക്ക് നടക്കുന്നതിനാൽ പ്രണവ് ഇടയ്ക്കിടെ വീട്ടിൽ വരും. അതുകൊണ്ട് അപ്പുവും മകൻ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹൻലാൽ എന്നാൽ ആരാണെന്ന് അറിയില്ല. അതേസമയം അപ്പു അങ്കിളിനെ അവന് നന്നായി അറിയാം. മാത്രമല്ല ഹൃദയം സിനിമ അപ്പു അങ്കിളിന്റേതാണ് എന്നാണ് അവൻ വിശ്വസിച്ചിരിക്കുന്നത്. എനിക്ക് അതിൽ എന്തെങ്കിലും പങ്കുണ്ട് എന്ന് അവൻ വിശ്വസിക്കുന്നില്ല. ഹൃദയവുമായി ബന്ധപ്പെട്ട വീഡിയോകളോ കേട്ടാൽ വിഹാൻ ഓടി വന്ന് അത് നമ്മുടെ കൂടെ കണ്ടിരിക്കും. അവൻ ഇപ്പോൾ അപ്പുവിന്റെ ഫാനാണ്. കാരണം അവൻ ഓർമവെച്ചപ്പോൾ മുതൽ പ്രണവിനെ കാണുന്നുണ്ട്’ വിനീത് പറയുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് പ്രവേശിച്ച പ്രണവ് അവസാനം അഭിനയിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹത്തിലായിരുന്നു. ഹൃദയം ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയാവുന്നത്. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രണവ് താരപരിവേഷമില്ലാത്ത സിംപിൾ വ്യക്തിത്വത്തിന് ഉടമയാണെന്നാണ് വിനീത് നേരത്തെ പലതവണ പറഞ്ഞിട്ടുണ്ട്.

‘പ്രണവിനെപ്പറ്റി എന്തുപറഞ്ഞ് തുടങ്ങിയാലും അപ്പോൾ തന്നെ ആളുകൾ പറയും തള്ളുകയാണ് എന്ന്. അതാണ് ഏറ്റവും സങ്കടമുള്ള കാര്യം. അതിന്റെ ഒരു പ്രധാന കാരണം അവർക്കത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ്. പ്രണവ് എവിടെയും വരുന്നില്ല. ആരും തന്നെ കാണുന്നില്ല. എന്നാൽ എവിടെവച്ചും കാണാൻ കഴിയുന്ന ഒരാളാണ് പ്രണവ്. സെലിബ്രിറ്റിയെപ്പോലെ ജീവിക്കുന്ന ഒരാളേ അല്ല.

ALSO READ

ഇരുവരിൽ അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച്, എന്നാൽ ചിത്രത്തിൽ നിന്നും മമ്മൂട്ടി പിന്മാറിയതിന് പിന്നിലെ കാരണം ഇതാണ്

ചിലപ്പോൾ ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ചായക്കടയിൽ കയറിയാൽ അവിടെ അവൻ ഉണ്ടാകും. അങ്ങനെ ആർക്കും പിടിതരാത്ത ആളാണ്. പക്ഷേ ആളുകൾക്ക് പ്രണവിനെക്കുറിച്ച് അറിയാത്തതുകൊണ്ട് എന്തുപറഞ്ഞാലും തള്ളാണെന്ന് പറയും അതുകൊണ്ട് ഞാൻ കൂടുതൽ തള്ളാനില്ല’ എന്നാണ് മുമ്പൊരിക്കൽ വിനീത് പ്രണവിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

 

Advertisement