മകൻ ലൂക്കയ്ക്കൊപ്പം ‘വാതിക്കല് വെള്ളരിപ്രാവ്…’ പാടി മിയ; അമ്മയുടെ പാട്ടിന് നല്ലത്‌പോലെ പ്രതികരിച്ച് കുഞ്ഞു ലൂക്കായും : വീഡിയോ

64

മലയാളികൾ ഏവർക്കും ഏറെ ഇഷ്ടമുള്ള നടിയാണ് മിയ ജോർജ്. മകൻ ലൂക്കയ്ക്കൊപ്പം ‘വാതിക്കല് വെള്ളരിപ്രാവ്…’ എന്ന ഗാനം പാടി മിയ ജോർജ് . മകനെ അരികിൽ ചേർത്തുകിടത്തി പാടുകയാണ് മിയ. അമ്മയുടെ പാട്ടിന് മകൻ നല്ലതുപോലെ പ്രതികരിക്കുന്നുമുണ്ട്.

ALSO READ

Advertisements

പ്രേക്ഷക ഹൃദയം കീഴടക്കി സാന്ത്വനത്തിലെ അപ്പു ; സിനിയിൽ സജീവമാകാൻ ഒരുങ്ങി രക്ഷാ രാജ്

ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് മിയ മകൻ ലൂക്ക ജോസഫ് ഫിലിപ്പിനെ ഏവർക്കും പരിചയപ്പെടുത്തിയത്. ഗർഭിണിയായ നാളുകളിലോ കുഞ്ഞ് പിറന്നതോ ഒന്നും സോഷ്യൽ മീഡിയയിൽ ആഘോഷിക്കാത്ത മിയക്ക് ഒട്ടേറെപ്പേർ അഭിനന്ദനം അറിയിക്കുകയും ചെയ്തു. അശ്വിൻ ഫിലിപ് ആണ് മിയയുടെ ഭർത്താവ്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്‌നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. 2020ലെ ലോക്ക്ഡൗണിനിടെയായിരുന്നു മിയയുടെ വിവാഹം.

ALSO READ

ഷാരൂഖ് ഖാൻ എന്റെ രണ്ടാനച്ഛൻ! അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അനന്യയുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറൽ

വിവാഹം സെപ്റ്റംബറിലായിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

Advertisement