മകൾ കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും. കല്യാണിയാണ് പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കല്യാണിയുടെ 21-ാം ജന്മദിനമായിരുന്നു പ്രിയപ്പെട്ടവർ ആഘോഷമാക്കിയത്.
ALSO READ
അമ്മയും അച്ഛനും കൂട്ടുകാരും ചേർന്നായിരുന്നു ആഘോഷം. ഡാൻസ്, പാട്ട്, ടിക് ടോക് ഇതൊക്കെയാണ് കല്യാണിയുടെ സജീവ മേഖല. ഇൻസ്റ്റഗ്രാം റീൽസിലും സജീവമാണ്.
അമ്മയെപ്പോലെ മകളും അഭിനയത്തിലേക്ക് വരുമോയെന്ന് ഒരു അഭിമുഖത്തിൽ കല്യാണിയോട് ചോദിച്ചിരുന്നു. എന്നാൽ അഭിനയത്തിലല്ല തന്റെ താൽപര്യമെന്നായിരുന്നു താരപുത്രിയുടെ മറുപടി.
ALSO READ
ഓൺലൈൻ ഫാഷൻ പേജ് ആയ ലഷ് ബൈ കല്യാണിയിലൂടെ ബിസിനസ് രംഗത്തും സജീവമാണ് താരപുത്രി. തേവര കോളജിൽ ബികോം പഠനം പൂർത്തിയാക്കിയിരിക്കുകയാണ് കല്യാണി.
കല്ല്യാണിയുടെ പോസ്റ്റുകളെല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഒരിയ്ക്കൽ സുഹൃത്തിനോടൊപ്പമുള്ള ഒരു ഫോട്ടോ ചർച്ചയായിരുന്നു.