അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം ; മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് അഭിമാനത്തോടെ നടൻ ഗിന്നസ് പക്രു

105

അഭിനയ രംഗത്തേക്ക് മിമിക്രിയിലൂടെ എത്തി മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരനായ നടനും സംവിധായകനും ആയി മാറിയ കലാകാരനാണ് ഗിന്നസ് പക്രു. അജയകുമാർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.

ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് താരത്തിന്റെ പേരിൽ ഉണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. വിവാഹിതനായ താരത്തിന് ഒരു മകളാണ് ഉള്ളത്. സിനിമകൾക്ക് പിന്നാലെ മിനിസ്‌ക്രീൻ പരിപാടികളിലും റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലിലും താരം എത്താറുണ്ട്.

Advertisements

ALSO READ

ക്ലാസ് സ്‌റ്റൈൽ വിടാതെ സേതുരാമയ്യർ, ചിത്രം പങ്കു വച്ച് മമ്മൂട്ടി ; അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആരാധകർ

വൈകല്യങ്ങളെ കഴിവുകൾ കൊണ്ട് തോൽപ്പിച്ച താരമാണ് ഗിന്നസ് പക്രു. നടൻ എന്നതിലുപരി നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി തിളങ്ങി. പല റെക്കോർഡുകളും അംഗീകാരങ്ങളുമൊക്കെ നേടി എടുത്തിട്ടുള്ള പക്രു തന്റെ വിശേഷങ്ങൾ ഓരോന്നായി സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ഏറ്റവും കൂടുതലായി മകൾ ദീപ്തകീർത്തിയെ കുറിച്ചാണ് പക്രു പറയാറുള്ളത്.

മകളുടെ ഇഷ്ടങ്ങളും മറ്റുമൊക്കെ പറയാറുള്ള താരം വീണ്ടും അവളുടെ ചിത്രങ്ങളുമായിട്ടാണ് വന്നിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കുന്ന ദീപ്തകീർത്തിയുടെ ചിത്രങ്ങളിലെ വൈവിധ്യവും സന്തോഷവുമൊക്കെ അതിന് നൽകിയ ക്യാപ്ഷനിൽ അദ്ദേഹം സൂചിപ്പിച്ചിരിക്കുകയാണ്. ഇതോടെ താരകുടുംബത്തിന് എല്ലാവിധ സ് നേഹാശംസകളും നേര് ന്ന് ആരാധകരും രംഗത്ത് എത്തി. നടൻ ഗിന്നസ് പക്രു മകൾ ദീപ്ത കീർത്തിയുടെ കൂടെ നില്ക്കുന്നൊരു ഫോട്ടോയും ഭാര്യ ഗായത്രി മോഹൻ മകളുടെ കൂടെ നില്ക്കുന്ന ഫോട്ടോയുമാണ് താരം പങ്കുവെച്ചത്. അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം എന്ന ക്യാപ്ഷനും നൽകിയിരുന്നു. രസകരമായ കാര്യം രണ്ട് കാലഘട്ടത്തിലുള്ള ഫോട്ടോസാണ് ഇതെന്നുള്ളതാണ്.

ALSO READ

അങ്ങനെ ചെയ്യാനുള്ള കഴിവൊന്നും എനിക്കില്ല, എന്റെ ലക്ഷ്യം ഇതു മാത്രമാണ്: തുറന്ന് പറഞ്ഞ് നമിത പ്രമോദ്

വർഷങ്ങൾക്ക് മുൻപ് മകളുടെ ചെറിയ പ്രായത്തിൽ അച്ഛന്റെ അതേ പൊക്കത്തിൽ എത്തി നിൽക്കുന്നതാണ് ആദ്യ ചിത്രത്തിൽ. പിന്നീട് മകൾ വളർന്ന് വലുതായി ഇപ്പോൾ അമ്മ ഗായത്രിയുടെ അത്രയും പൊക്കത്തിൽ എത്തിയതാണ് രണ്ടാമത്തെ ഫോട്ടോയിൽ കാണിക്കുന്നത്. അതേ സമയം നൂറ് കണക്കിന് കമന്റുകളാണ് പക്രുവിന്റെ ഫോട്ടോയക്ക് താഴെ കിട്ടുന്നത്. മോളേ, മോളുടെ അച്ഛന്റെ ഒപ്പമെത്താനാണ് ഒരുപാട് പൊക്കമുള്ള ഞങ്ങൾ ശ്രമിക്കുന്നത്. ഇനിയും വളർന്നാലേ അച്ഛനോളം എത്തുകയുള്ളൂ. പക്രുചേട്ടന് മനസ്സു കൊണ്ടും അഭിനയം കൊണ്ടും ഉയരങ്ങളിൽ തന്നെയാണ്..

ഒരു അച്ഛന് എന്ന നിലയ്ക്ക്. നമ്മള് നമ്മുടെ മക്കളുടെ വളര്ച്ചയില് സന്തോഷിക്കുന്നു. അവര്ക്ക് അവര് അറിയാത്ത സംരക്ഷണവും, പ്രാര്ത്ഥനയും അവരുടെ സന്തോഷത്തിനു വേണ്ടി എന്തും അച്ഛന് എന്ന നിലയ്ക്ക് നമ്മള് ചെയ്യും. ഇതിനൊന്നും അവര് വില കല്പ്പിക്കില്ല. അമ്മയുടെ കൂടെ എന്നും തട്ടിയും മുട്ടിയും മൂളിയും മുരണ്ടും. കരച്ചിലും പിഴിച്ചിലും ഉണ്ടായാലും നിമിഷം കൊണ്ട് അലിഞ്ഞു തീരും. അച്ഛന്, ഒന്ന് തുറിച്ചു നോക്കിയാലൊ കുറച്ചു ഒച്ചത്തില് വല്ലതും പറഞ്ഞു പൊയാൽ അവിടെ തീർന്നു… തുടങ്ങി അച്ഛനെയും മകളെയും ബന്ധിപ്പിക്കുന്ന നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

മലയാളികൾ എന്നും അഭിമാനത്തോടെ നോക്കി കാണാറുള്ള നടനാണ് ഗിന്നസ് പക്രു. അജയ് കുമാർ എന്ന യഥാർഥ പേരിനെക്കാളും പക്രു എന്ന് പറഞ്ഞാലേ എല്ലാവരും അറിയുകയുള്ളു. 1984 ല് പുറത്തിറങ്ങിയ അമ്പിളി അമ്മാവന് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങൾ തേടി എത്തി. 2006 ലാണ് പക്രുവും ഗായത്രി മോഹനും തമ്മിലുള്ള വിവാഹം നടക്കുന്നത്.

മൂന്ന് വർഷങ്ങള്ക്ക് ശേഷം 2009 ൽ മകള് ദീപ്ത കീർത്തി ജനിക്കുകയും ചെയ്തു. ദീപ്തയ്ക്ക് മുൻപ് ഒരു കുഞ്ഞ് കൂടി ജനിച്ചിരുന്നെങ്കിലും ഒരാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളു. ഇപ്പോൾ പക്രുവിനെ പോലെ തന്നെ സെലിബ്രിറ്റിയാണ് മകൾ ദീപ്ത. പല വേദികളിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ താരപുത്രി നിറഞ്ഞ് നിൽക്കുകയാണ്. അഭിനയത്തിലേക്ക് കുറച്ചധികം താല്പര്യം മകൾക്ക് വന്നിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ പക്രു പറഞ്ഞിരുന്നു.

Advertisement