മകൾക്കായി വിലപിടിപ്പുള്ള സമ്മാനം നൽകി അമൃത ; ആശംസകളുമായി ആരാധകർ

143

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഐഡിയ സ്റ്റാർ സിംഗറിലൂടെയായി ശ്രദ്ധ നേടിയ അമൃത സുരേഷ്. മലയാളികൾക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് താരത്തിനോട്. നിരവധി ഗാനങ്ങളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും ആരാധകരുടെ മനസ്സ് എടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് എന്ന പരിപാടിയിൽ അമൃതയും സഹോദരി അഭിരാമിയും എത്തിയിരുന്നു. അതോടെ അമൃതയുടെ ആരാധകരുടെ എണ്ണവും വർദ്ധിച്ചു.

അമൃതയുടെ സ്വകാര്യ ജീവിതവും സോഷ്യൽ മീഡിയ ഏറെ ചർച്ചയാകാറുണ്ട്. തമിഴ് നടൻ ബാലയെയാണ് അമൃത വിവാഹം കഴിച്ചത്. അമൃതയെ വിവാഹം കഴിച്ചതോടെ കേരളത്തിന്റെ തന്നെ മരുമകനായി മാറുകയായിരുന്നു ബാല.

Advertisements

ALSO READ

ഡ്യൂപ്പില്ലാതെ മരണക്കിണറിൽ ബൈക്കോടിച്ച ഓർമ്മചിത്രം പങ്കു വച്ച് ബാബു ആന്റണി; അതുകൊണ്ട് അല്ലേ മനുഷ്യാ നിങ്ങളെ ഞാൻ ‘പവർസ്റ്റാർ’ എന്ന് വിളിച്ചത് എന്ന് ഒമർ ലുലു

ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറെ സ്വീകരിച്ചതാണ്. എന്നാൽ നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ ഇരുവരും തമ്മിൽ വേർപിരിയാൻ തീരുമാനിച്ചു. 9 വയസ്സുള്ള ഏകമകൾ അവന്തിക അമൃതയോടൊപ്പം പോയി. അമൃതയുടെയും ബാലയുടെയും വിവാഹ മോചന സമയത്ത് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് അമൃതയെ വിമർശിച്ചത്. എന്നാൽ തന്റെ മക്കൾക്ക് വേണ്ടി എല്ലാം സഹിക്കുകയും തുടർന്ന് ജീവിക്കുകയും ചെയ്യുകയായിരുന്നു അമൃത. തന്റെ മകൾക്ക് വേണ്ടി ജീവിക്കുന്ന അമൃതയുടെ ഏറ്റവും പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന്റെ വീഡിയോയാണ് യൂട്യൂബ് ചാനലിലൂടെ അമൃത പങ്കുവെച്ചിരിക്കുന്നത്. ഏറെക്കാലമായുള്ള സ്വന്തമായൊരു വീട് എന്ന ആഗ്രഹം ഇപ്പോൾ സഫലീകരിക്കുകയാണ് അമൃതാ സുരേഷ്. തന്റെ പുതിയ വീടിനെ കുറിച്ച് വിശദീകരിക്കുകയാണ് വീഡിയോയിലൂടെ അമൃത. അവർക്കൊപ്പം സഹോദരിയും അമ്മയും മകളുമൊക്കെ സജീവമായി വീഡിയോയിൽ ഉണ്ടായിരുന്നു. വെൺമലയിലാണ് അമൃത പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ അവസാന മിനുക്ക് പണികൾ നടന്നു കൊണ്ടിരിക്കുന്നു.

മാത്രമല്ല തന്റെ വീടിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം അമൃത ആരാധകരെ കാണിക്കുന്നുണ്ട്. ഇതിനോടകം താൻ കരസ്ഥമാക്കിയ സമ്മാനങ്ങൾ എല്ലാം അമൃത സൂക്ഷിച്ച് വച്ചിട്ടുണ്ട്. മാത്രമല്ല പാപ്പുവിന്റെ ആദ്യകാല ചിത്രങ്ങളും അവൾ ഉപയോഗിച്ച് മറ്റ് സാധനങ്ങളും അമൃത കാണിച്ചു തരുന്നുണ്ട്. മനസ്സിന് ഏറെ ദുഃഖം വരുമ്പോൾ അമൃതാ ബൈബിൾ വായിക്കാറുണ്ട്. അതും താരം ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കിക്കഴിഞ്ഞു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

അതേസമയം വിമർശകരും നിരവധി പേരാണ്. ഇത്തവണ വിമർശകർക്ക് അമൃതയുടെ ആരാധകർ തന്നെ ചുട്ട മറുപടി നൽകുകയായിരുന്നു. കുറച്ചു മാസങ്ങൾക്കു മുൻപാണ് ബാല രണ്ടാം വിവാഹം കഴിച്ചത്. അപ്പോഴും വിമർശകർ അമൃതയെ കളിയാക്കി കൊണ്ട് എത്തിയിരുന്നു. എന്നാൽ ആ വിമർശകർക്കുള്ള മറുപടി അമൃത തന്നെ നൽകി.

ALSO READ

പർദ്ദയും ബുർഖയുമണിഞ്ഞ് നടി സായ് പല്ലവി; വീഡിയോ വൈറൽ

താൻ ജീവിക്കുന്നത് തന്റെ പാപ്പുവിന് വേണ്ടി മാത്രമാണെന്നാണ് അമൃത പറഞ്ഞത്. ഇപ്പോൾ തന്റെ ജീവിതം മകൾക്കൊപ്പം അടിച്ചു പൊളിക്കുകയാണ് അമൃത. മകൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കപ വച്ച് അമൃത സോഷ്യൽമീഡിയയിൽ എപ്പോഴും എത്താറുണ്ട്. നല്ല ആരാധക പിൻതുമയും താരത്തിന് ഉണ്ട്.

 

Advertisement