എന്റെ സ്‌നേഹം, എന്റെ ജീവിതം; മകള്‍ ആരാധ്യക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസയുമായി ഐശ്വര്യ റായി; സന്തോഷത്തോടെ പങ്കിട്ട് ആരാധകര്‍!

464

ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ റായ് പിന്നീട് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയിരുന്നു. ഒരു തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യ റായിയൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതും മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായി.

മണിരത്നം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഇരുവര്‍ ആയിരുന്നു ഐശ്വര്യ റായിയൂടെ അരങ്ങേറ്റചിത്രം. പിന്നീട് ബോളിവുഡില്‍ സ്ഥിര സാന്നിധ്യമായി മാറിയ ഐശ്വര്യ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരചക്രവര്‍ത്തിമാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്.

Advertisements

രണ്ടും തമിഴ് ചിത്രങ്ങള്‍ ആയിരുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ ആയിരുന്നു താരത്തിന്റെ മമ്മൂട്ടി ചിത്രം. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ അഭിഷേക് ബച്ചനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം. ആരാധ്യ എന്ന ഒരു മകളും ഐശ്വര്യയ്ക്ക് ഉണ്ട്. താര പുത്രിയായതിനാല്‍ മാധ്യമങ്ങളുടെ കണ്ണ് എപ്പോഴുമ ആരാധ്യയുടെ പിന്നാലെയുണ്ട്. തനിക്കൊപ്പം പല വേദികളിലും ഐശ്വര്യ ആരാധ്യയേയും കൊണ്ടു വരാറുണ്ട്. അമ്മയും മകളും തമ്മിലുള്ള അടുപ്പവും എപ്പോഴും ചര്‍ച്ചയാകാറുണ്ട്.

ALSO READ- 35 വര്‍ഷമായി ജോലി ചെയ്യുന്നു; മകള്‍ക്ക് 23 വയസായി, ഇനി വിശ്രമിക്കണം; അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാനായി സിനിമയോട് ബൈ പറഞ്ഞ് ആമിര്‍ ഖാന്‍

അതേ സമയം വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ് ഐശ്വര്യ. ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ഇന്നും ഐശ്വര്യ റായ് എന്ന താരത്തിനുള്ള ആരാധന തെല്ലും കുറഞ്ഞിട്ടില്ല.
രാജ്യവും ലോകവും ശ്രദ്ധിക്കുന്ന താരമെന്നതില്‍, മറ്റ് പലരേയും പോലെ ഐശ്വര്യയുടെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ആരാധ്യ എന്ന ഒരു മകളുമുണ്ട്.

ഇന്ന് ആരാധ്യയുടെ 11ാം പിറന്നാളാണ്. ജന്മദിനം ആഘോഷിക്കുന്ന മകള്‍ക്ക് ഐശ്വര്യ നല്‍കിയ സ്‌നേഹ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ALSO READ-കോളേജ് വിട്ട് വന്നപ്പോഴേക്കും പാട്ട് ഹിറ്റ്! അഭിനയം എനിക്ക് പറ്റുന്ന പണിയാണോ എന്ന് വരെ ചിന്തിച്ചു; എന്നും ഓരോ ട്രോളുകള്‍ വരും: പ്രിയ വാര്യര്‍

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ താരം പങ്കിട്ടിരിക്കുന്നത്. ഒപ്പം സമ്മാനമായി മകള്‍ക്ക് സ്നേഹ ചുംബനം നല്‍കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

മനോഹരമായ വര്‍ണാഭമായ പൂക്കളാല്‍ 11 എന്ന് അലങ്കരിച്ചിരിക്കുന്നതും ചിത്ര പശ്ചാത്തലത്തില്‍ കാണാം. മകളെ കുറിച്ച്, എന്റെ സ്നേഹം, എന്റെ ജീവിതം, എന്റെ ആരാധ്യ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു’-എന്നാണ് ഐശ്വര്യ കുറിക്കുന്നത്.

ചുവന്ന നിറത്തിലുള്ള ഫ്രോക്കാണ് ആരാധ്യയുടെ വേഷം. ചുവന്ന ബോ ക്ലിപ്പും തലമുടിയില്‍ ചൂടിയിട്ടുണ്ട്. ഐശ്വര്യ നീലയും വെള്ളയും കലര്‍ന്ന വരകളുള്ള വസ്ത്രത്തില്‍ തിളങ്ങുകയാണ് ചിത്രത്തില്‍.


അതേസമയം ആരാധ്യക്ക് ആശംസകളുമായി ഐശ്വര്യയുടെ ആരാധകരും രംഗത്തെത്തിയിരിക്കുകാണ്. ‘മിനി ആഷിന് 11-ാം ജന്മദിനാശംസകള്‍’, ‘അമ്മയുടെ സ്നേഹത്തിന് അതിരുകളില്ല. ഈ ബന്ധം എന്നും മനോഹരമായിരിക്കാന്‍ പ്രാര്‍ഥിക്കുന്നു’, – എന്നൊക്കെയാണ് ആരാധകര്‍ കുറിക്കുന്നത്.

Advertisement