രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ നടി അശ്വതി ശ്രീകാന്തിനെ തേടിയെത്തിയത് ഇരട്ടി മധുരം. 2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത് അശ്വതിയാണ്. ഇളയമകൾ വന്ന സന്തോഷം പങ്കുവച്ചതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടി കുടുംബത്തെ തേടിയെത്തിയിരിക്കുന്നത്. സംസംസ്ഥാനത്തെ തന്നെ മികച്ച നടിയായി മാറിയിരിക്കുകയാണ് അശ്വതി.
ALSO READ
മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി പരിപാടിയിലൂടെ അവതാരകയായി എത്തിയ താരം തുടർന്ന് ഒട്ടനവധി പരിപാടികളുടെ അവതാരകയായി തിളങ്ങുകയും അവിടെ നിന്നും അഭിനയരംഗത്തേക്ക് എത്തുകയും ആയിരുന്നു.
അവതാരകയായിരുന്ന അശ്വതി അഭിനേത്രി എന്ന നിലയിലേക്ക് മാറിയത് ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ്. ആശ എന്ന കഥാപാത്രമായാണ് അശ്വതി സ്‌ക്രീനിൽ നിറഞ്ഞു നിന്നത്. തന്മയത്വത്തോടെയുള്ള അഭിനയം തന്നെയാണ് അശ്വതിയെ മികച്ച നടിയിലേക്ക് എത്തിച്ചത് എന്നാണ് ആരാധകർ പറയുന്നത്.
ഫ്ളവേഴ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ ആശാ ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് അശ്വതി അഭിനയരംഗത്തേക്ക് എത്തിയത്.
സെപ്റ്റംബർ മാസത്തിൽ കുഞ്ഞുപിറക്കും എന്ന് കരുതിയെങ്കിലും, അതിലും വളരെ മുൻപ് തന്നെ ആളിങ്ങെത്തിയിരിക്കുകയാണ്. രണ്ടാമതും താൻ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ വഴിയാണ് താരം പങ്കുവച്ചത്. അതേ അവൾ എത്തിയിരിക്കുന്നു, അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം ഇതായിരുന്നു മകളുടെ കൈപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം അശ്വതി കുറിച്ചത്.
ALSO READ
കുടുംബവിളക്കിൽ ശിതളായി അമൃതയ്ക്ക് പകരം ഇനി ശ്രിലക്ഷ്മി ശ്രീകുമാർ, ആശ്വാസത്തിൽ ആരാധകർ
സോഷ്യൽമീഡിയയിൽ വളരെയധികം സജീവമാണ് അശ്വതി. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. കുറച്ച് നാൾ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്ന് താരം വിട്ടു നിന്നിരുന്നു. തന്റെ ഫോട്ടോയ്ക്ക് മോശം കമന്റ് ഇട്ടവർക്ക് തക്ക മറുപടി കൊടുത്ത് അശ്വതി അന്ന് ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. അത് മാധ്യമങ്ങൾ അന്ന് ഏറ്റെടുക്കുകയായിരുന്നു.
മികച്ച നടനുള്ള പുരസാകാരം ലഭിച്ചത് ശിവജി ഗുരുവായൂരാണ്. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കഥയറിയാതെ എന്ന പരമ്പരയിലെ അഭിനയത്തിനാണ് ശിവജിയെ തേടി പുരസ്‌കാരം എത്തിയത്.
മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിലെ അഭിനയത്തിന് റാഫി സ്വന്തമാക്കി. ചക്കപ്പഴത്തിലെൽ സുമേഷ് എന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. വ്യത്യസ്തതയാർന്ന അഭിനയ ശൈലിയാണ് ഈ തുടക്കകാരനെ അവാർഡിന് അർഹൻ ആക്കിയത്.