മകൾക്കൊപ്പം പഠിക്കുന്ന കുട്ടികൾക്ക് മനസിൽ ദുഷ്ടത്തരം ഉണ്ടാവില്ല, എന്നാൽ മറ്റുള്ളവർ അങ്ങനെയാവില്ലല്ലോ, അതുകൊണ്ട് മകളുടെ ഡ്രസിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട് : ശോഭന

627

മലയാളികൾക്ക് എക്കാലവും പ്രിയങ്കരിയായ നടിയാണ് ശോഭന. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നടി ശോഭനയുടെ തിരിച്ച് വരവ് മലയാളികളെ ഒന്നടങ്കം ആവേശത്തിലാക്കിയിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് നൃത്തത്തിൽ സജീവമാവുകയായിരുന്നു ശോഭന. എന്നാൽ ശക്തമായ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് വലിയൊരു വിരുന്ന് തന്നെ നടി നൽകി.

വീണ്ടും അഭിനയിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അനുയോജ്യമായിട്ടുള്ള വേഷങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യുമെന്നാണ് ശോഭന പറയുന്നത്. മാത്രമല്ല മകളുടെ കാര്യങ്ങളിൽ ഇടപെടുന്ന അമ്മയാണ് താനെന്നും അവളുടെ വസ്ത്രധാരണമൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും മഹിളരത്നത്തിന് നൽകിയ അഭിമുഖത്തിലൂടെ നടി പറയുന്നുണ്ട്.

Advertisements

ALSO READ

അവൾ ക്രിസ്ത്യനും ഞാൻ ഹിന്ദുവും ആയിരുന്നു, അന്നക്കുട്ടിയുടെ വീട്ടുകാർ സമ്മതിച്ചില്ല, വിവാഹം അങ്ങ് രജിസ്റ്റർ ചെയ്തു, സ്‌നേഹം എന്നും ഗീതയോട് മാത്രമായിരുന്നു: ഭാര്യയെകുറിച്ച് മാള അരവിന്ദൻ പറഞ്ഞത്

മകളെ കുറിച്ചുള്ള ശോഭനയുടെ വാക്കുകളിങ്ങനെ.. ‘മകൾ ഉപയോഗിക്കുന്ന ഡ്രസിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. അവളൊരു മോഡേൺ സ്‌കൂളിലാണ് പഠിക്കുന്നത്. ഇടയ്ക്ക് മിഡി, സ്‌കേർട്ട് ഒക്കെ ധരിക്കും. പെൺകുട്ടികൾ പെട്ടെന്ന് വളരുന്നു. അതുകൊണ്ട് ഞാൻ എപ്പോഴും അവളുടെ വളർച്ച നിരീക്ഷിച്ച് കൊണ്ടേയിരിക്കും. എന്നാൽ ‘വാട്സ് ദ ഡീൽ അമ്മാ.. ഒപ്പം പഠിക്കുന്ന കുട്ടികളെ കിന്റർ ഗാർഡൻ മുതൽ കാണുന്നത് അല്ലേ? ആര് ശ്രദ്ധിക്കുന്നു. നോബഡി കെയേഴ്സ്’ എന്ന് പറയും. ശരിയാണ് അവൾക്കൊപ്പം പഠിക്കുന്ന കുട്ടികൾക്ക് മനസിൽ ദുഷ്ടത്തരം ഉണ്ടാവില്ല. എന്നാൽ മറ്റുള്ളവർ അങ്ങനെയാവില്ലല്ലോ’ എന്നാണ് ശോഭന ചോദിക്കുന്നത്. അതുകൊണ്ടാണ് മകളുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ കൊടുക്കുന്നതെന്നും നടി സൂചിപ്പിച്ചു.

അടുത്തിടെ ശോഭന പട്ടുസാരിയുടെ കൂടെ റബ്ബർ ചെരുപ്പ് ധരിച്ച് വന്നതിനെ ചിലർ വിമർശിച്ചിരുന്നു. അതിലെന്താണ് തെറ്റെന്നാണ് നടിയിപ്പോൾ ചോദിക്കുന്നത്. ‘എനിക്ക് സൗകര്യമായിട്ടുള്ളത് ധരിച്ചാൽ സ്റ്റേജിൽ ഇടറി വീഴേണ്ടി വരില്ല. നടക്കുമ്പോൾ സാരിയിൽ കുടുങ്ങില്ല. ഒരു ടെൻഷനുമില്ല. അണിയുന്ന ഡ്രസ് കംഫർട്ടബിൾ ആയിരിക്കണം. അങ്ങനെയേ ഞാൻ ചിന്തിക്കുന്നുള്ളു.

ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട അഭിനയം ആരുടെയാണെന്ന ചോദ്യത്തിന് മഞ്ജു വാര്യരുടെ പേരാണ് ശോഭന പറഞ്ഞത്. ഒട്ടേറെ പേരുടെ അഭിനയം എനിക്ക് ഇഷ്ടമാണ്. വളരെ അധികം ഇഷ്ടമായത് മഞ്ജു വാര്യരുടേതാണ്. മലയാളത്തിൽ മഞ്ജു ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. തമിഴിൽ അസുരൻ എന്ന സിനിമയിലെ അഭിനയം ഇഞ്ച് ബൈ ഇഞ്ച് ആയി ആസ്വദിച്ചെന്നും നടി പറയുന്നു.

ALSO READ

സ്വപ്നത്തിൽ പോലും അങ്ങനെ ചിന്തിച്ചിരുന്നു, പുതിയ വിശേഷം പങ്കുവെച്ച് മിയ, ആശംസകളുമായി ആരാധകർ

എല്ലാവർക്കും പ്രായം കൂടി കൊണ്ടേ ഇരിക്കും. അത് പ്രകൃതിയുടെ നിയമമാണ്. നമുക്ക് പ്രായമാവുന്നു എന്ന സത്യം സന്തോഷത്തോടെ നേരിടണം. കാരണം നമ്മുടെ ഓരോ പ്രായത്തിലും ആസ്വദിക്കാൻ പറ്റുന്ന മനസിന് സന്തോഷം പകരുന്ന ഒരു അനുഭവം തീർച്ചയായും നടന്നിരിക്കും. അതിന് ശേഷം ആരോഗ്യം നല്ലതാണെങ്കിൽ ഒന്നിനെയും ഭയക്കേണ്ടി വരില്ല. ജീവിതത്തിൽ ഒന്നിനെ കുറിച്ചും വേവലാതിപ്പെടരുത് എന്നാണ് ശോഭന പറയുന്നത്.

Advertisement