വിവാഹ ശേഷം രണ്ട് തവണ ഗർഭിണിയായെങ്കിലും അബോർഷനായി ; പന്ത്രണ്ട് വർഷത്തിന് ശേഷം വീണ്ടും ഗർഭിണിയായി ; ഒരു ഘട്ടത്തിൽ കുഞ്ഞിനെ കിട്ടില്ലെന്ന് കരുതിയതാണ്, ബ്ലീഡിങ് കൂടി ആറാം മാസത്തിൽ പ്രസവം : മകൾ മാതംഗിയുടെ ജനനത്തെക്കുറിച്ച് മനസ്സ് തുറന്ന് ലക്ഷ്മി പ്രിയ

357

മലയാളികൾക്ക് സുപരിചിതയും പ്രിയപ്പെട്ടവളുമായ നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലും പരമ്പരകളിലുമെല്ലാം അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥിയായും ശ്രദ്ധ നേടുകയാണ് ലക്ഷ്മി പ്രിയ.

ഒരിക്കൽ താൻ ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ലക്ഷ്മി പ്രിയ മനസ് തുറന്നിരുന്നു. മകൾ മാതംഗിയുടെ ജനനത്തെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി പ്രിയ മനസ് തുറന്നത്. ആ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

Advertisements

എന്റെ 18-ാം വയസിലായിരുന്നു വിവാഹം. ജയേഷേട്ടന് പ്രായം 28 വയസായിരുന്നു. രണ്ട് തവണ ഗർഭിണിയായെങ്കിലും അബോർഷനായി. ഈ സമയത്താണ് സിനിമയിൽ തിരക്ക് കൂടുന്നത്. അതോടെ കുഞ്ഞെന്ന ചിന്ത തൽക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. എന്നാൽ അതിന്റെ പേരിൽ തനിക്ക് ഒരുപാട് കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടുവെന്നാണ് താരം പറയുന്നത്. എന്നാൽ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ കുട്ടിയെ നോക്കാനുള്ള ജീവിത സാഹചര്യം കൂടി വേണമല്ലോ എന്നായിരുന്നു തങ്ങൾ ചിന്തിച്ചിരുന്നതെന്നും ലക്ഷ്മി പ്രിയ പറയുന്നു.

അങ്ങനെ കടന്നു പോയത് 12 വർഷങ്ങളായിരുന്നു. ഇനിയും വൈകിപ്പിക്കണ്ട എന്ന് തോന്നിയതോടെ മുപ്പതാമത്തെ വയസിൽ വീണ്ടും ഗർഭിണിയാവുകയായിരുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ആറാം മാസത്തിലായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രസവം. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ പ്രാർത്ഥനയായിരുന്നുവെന്നാണ് താരം പറയുന്നത്. ഉറപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞത് മുതൽ ബ്ലീഡിംഗ് തുടങ്ങിയിരുന്നുവെന്നും പല തവണ ആശുപത്രിയിൽ പോകേണ്ടി വന്നിരുന്നുവെന്നും താരം പറയുന്നു. ഒരു ഘട്ടത്തിൽ കുഞ്ഞിനെ കിട്ടില്ലെന്ന് വരെ കരുതിയിരുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

ALSO READ

സിനിമയിൽ കത്തി നിൽക്കുമ്പോൾ അജയ് ദേവ്ഗണുമായി പ്രണയം, നാളുകൾക്ക് ശേഷം അഭിഷേക് ബച്ചനുമായി വിവാഹനിശ്ചയം ; 2003 ൽ വ്യവസായി സഞ്ജയ് കപൂറുമായി വിവാഹം, 2016 വരെ വിവാഹമോചനം : ബോളിവുഡിൽ ചർച്ചയായി കരീഷ്മയുടെ രണ്ടാം വിവാഹം

പെട്ടെന്ന് ഒരു ദിവസം ബ്ലീഡിംഗ് കൂടുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് പോയി. ആദ്യമൊക്കെ ഡോക്ടർമാർ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കുറച്ച് കഴിഞ്ഞതും അവരും നെട്ടോട്ടം തുടങ്ങുകയായിരുന്നുവെന്നും ഇതോടെ അപകടത്തിന്റെ ചുവപ്പ് വെട്ടം കത്തുകയായിരുന്നുവെന്നാണ് ലക്ഷ്മി പ്രിയ ഓർക്കുന്നത്. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി മൂന്ന് വട്ടം കുരുങ്ങിയിരുന്നു. ഇതോടെ കുഞ്ഞിനെ ജീവനോടെ കിട്ടുമോ ആരോഗ്യം മോശമാകുമോ എന്നൊക്കെ ഭയന്നുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നുണ്ട്.

ഇതോട സിസേറിയൻ നടത്തുകയായിരുന്നു. അബോധാവസ്ഥയിലും താൻ മുകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു കൺമുന്നിലെന്നാണ് താരം പറയുന്നത്. 2015 നവംബർ ആറിനായിരുന്നു ലക്ഷ്മി പ്രിയയുടെ മകൾ ജനിക്കുന്നത്. ജനിക്കുമ്പോൾ മകൾക്ക് ഒരു കിലോ മാത്രമായിരുന്നു തൂക്കമെന്നും ലക്ഷ്മി പ്രിയ ഓർക്കുന്നു. മൂന്ന് ദിവസം ഐസിയുവിലായിരുന്നു മകൾ. അതേസമയം തങ്ങൾ പ്രതീക്ഷിച്ചിരുന്നത് ആൺകുട്ടിയായിരിക്കുമെന്നായിരുന്നുവെന്നും അതിനാൽ പെൺകുട്ടിക്കുള്ള പേരൊന്നും കണ്ടുവച്ചിരുന്നില്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു. മാതംഗി എന്നാണ് മകളുടെ പേര്. ഈ പേരിട്ടത് താനായിരുന്നുവെന്നും മൂകാംബിക ദേവിയാണ് മാതംഗിയെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ALSO READ

വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മാല പാർവതി അമ്മയിൽ നിന്നും രാജിവെച്ചു ; നിലപാട് കടുപ്പിച്ച് മറ്റു താരങ്ങളും!

ഇപ്പോൾ ആലോചിക്കുമ്പോൾ കുഞ്ഞ് പിന്നീട് മതി എന്ന തീരുമാനം വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. നീട്ടിവെക്കുന്നത് തെറ്റാണെന്നും ദൈവം തരുന്നത് നിഷേധിക്കും പോലെയാണെന്നും ലക്ഷ്മി പ്രിയ പറയുന്നു. കുഞ്ഞിന് എല്ലാ രണ്ട് മണിക്കൂറിലും പാല് കൊടുക്കണമായിരുന്നു. ഇതിനായി ഓരോ രണ്ട് മണിക്കൂറിലും അലാം വച്ച് എഴുന്നേൽക്കുകയായിരുന്നു. ഇതുകാരണം എവിടെയെങ്കിലും ഇരുന്നാൽ പോലും ഉറങ്ങി പോകുന്ന അവസ്ഥയായിരുന്നു തന്റെ ഭർത്താവിനെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ഇത് കാരണം വലിയൊരു അപകടമുണ്ടായതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

ഒരിക്കൽ ഭർത്താവ് തിരുവനന്തപുരത്തേക്ക് അത്യാവശ്യമായി പോവുകയായിരുന്നു. യാത്രക്കിടെ കാർ ഒരു ട്രക്കിന് അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാലിന് പരുക്കേറ്റു. കൈ ഒടിഞ്ഞു. ആംബുലൻസ് ഡ്രൈവറായിരുന്നു തന്നെ വിളിച്ചതെന്നും ലക്ഷ്മി പ്രിയ പറയുന്നു. അങ്ങനെ കുഞ്ഞിനേയും കൊണ്ട് സന്തോഷത്തോടെ ഇറങ്ങിയ അതേ ആശുപത്രിയിൽ വീണ്ടുമെത്തുകയായിരുന്നു. 20 ദിവസം അദ്ദേഹം ഐസിയുവിൽ കിടന്നുവെന്നും ആ ദിവസമത്രയും കൈക്കുഞ്ഞുമായി താൻ കൂട്ടിരിക്കുകയായിരുന്നുവെന്നും ലക്ഷ്മി പ്രിയ ഓർക്കുന്നു. എന്തായാലും ദൈവം കൈവിട്ടില്ലെന്നും എല്ലാം പതിയെ ശരിയായി വന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Advertisement