മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ തിയേറ്ററില്‍ വിജയക്കൊടി പാറിക്കുമ്പോഴും സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധവും വരികയാണ്.
ഈ അവസരത്തിലാണ് ചിത്രത്തിന്റെ ഡീഗ്രേഡിങ്ങിനെതിരെ പ്രതികരിച്ച് സംവിധായകനും നടനുമായ മേജര്‍ രവി രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് മേജര്‍ പ്രതികരണം അറിയിച്ചത്.
ഒടിയന്‍ ഒരു ക്ലാസ് ചിത്രമാണെന്നും അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും നെഗറ്റിവിറ്റി പരത്തി ഒരു ചിത്രത്തെ കൊല്ലരുതെന്നും മേജര്‍ രവി ഫേസ്‌ബുക്കില്‍ കുറിച്ചു.
ഒടിയന്‍ മാണിക്യനാവാന്‍ മോഹന്‍ലാല്‍ നടത്തിയ മേക്കോവറിന് പിന്നിലുള്ള വേദനയെങ്കിലും ഓര്‍ക്കണമെന്നും മേജര്‍ പറയുന്നു.
മേജര്‍ രവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
പല കാരണങ്ങള്‍ കൊണ്ടും കുറച്ച് നാളായി ഫേസ്‌ബുക്കില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഒടിയന്‍ കണ്ടതിനുശേഷം ചിത്രത്തെക്കുറിച്ച് എനിക്കെന്താണ് തോന്നിയത് എന്ന് പറയാന്‍ വീണ്ടും തിരിച്ചുവരണമെന്ന് തോന്നി.
ഒടിയന്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരതയെ മടക്കി തന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയന്‍. ലാല്‍ സാറിന്റെയും ടീമിന്റെയും വളരെ മികച്ച പരിശ്രമം. അമിതമായ പ്രൊമോഷന്‍, അത് പ്രേക്ഷകരെ അവരുടെ ഭാവനയുടെ അങ്ങേയറ്റത്തുകൊണ്ടെത്തിച്ചു.
അതായിരിക്കാം ചില ആരാധകരെ നിരാശപ്പെടുത്തിയത്. നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്. ആ മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദന എങ്കിലും ഓര്‍ക്കുക. എല്ലാ വിജയങ്ങളും നേരുന്നു. ഇതൊരു ക്ലാസ് ചിത്രമാണ്..മേജര്‍ രവി കുറിച്ചു.
ചിത്രം അമിത പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനെ തുടര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു.
തനിക്കെതിരായുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണം ചിലര്‍ക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു.