പിന്നെ വിളിക്കാമെന്ന് പറഞ്ഞാണ് അന്ന് കോള്‍ കട്ട് ചെയ്തത്, അതങ്ങ് നീണ്ടുപോയി, പിന്നീട് കേള്‍ക്കുന്നത് അമ്മയുടെ മരണവാര്‍ത്ത, വേദനയോടെ മേജര്‍ രവി പറയുന്നു

89

പട്ടാള സിനിമകള്‍ ചെയ്ത് മലയാളത്തിലെ പ്രമുഖ സംവിധായകരുടെ കൂട്ടത്തിലേക്ക് ചേക്കേറിയ സംവിധായകനാണ് മേജര്‍ രവി.കീര്‍ത്തി ചക്ര, കാണ്ഡഹാര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ തന്നെയായിരുന്നു.

Advertisements

സംവിധായകന്‍ മാത്രമല്ല നല്ലൊരു അഭിനേതാവ് കൂടിയാണ് മേജര്‍ രവി. ഇപ്പോഴിതാ അമ്മയെ കുറിച്ച് മേജര്‍ രവി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നമ്മള്‍ അമ്മമാര്‍ക്കായി സമയം മാറ്റിവെക്കണമെന്നും അവരോട് നല്ല രീതിയില്‍ പെരുമാറണമെന്നും മേജര്‍ രവി പറയുന്നു.

Also Read: വിനായകന്‍ മികച്ച നടന്‍, അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കഴിവുള്ളവരെ ഞാന്‍ അംഗീകരിക്കും, ജയിലര്‍ കാണാനെത്തിയ ഗണേഷ് കുമാര്‍ പറയുന്നു

ആദ്യകാലത്ത് തന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. അന്ന് പട്ടാളത്തില്‍ നിന്നും വിരമിച്ചതിന്റെ പെന്‍ഷനിലായിരുന്നു ജീവിച്ചതെന്നും പട്ടാമ്പിലാണ് വീടെങ്കിലും ചെന്നൈയിലായിരുന്നു താന്‍ കഴിഞ്ഞിരുന്നതെന്നും മേജര്‍ രവി പറയുന്നു.

വീട്ടിലേക്ക് വരുമ്പോള്‍ അമ്മ തന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ തരികയും ചെയ്യാറുണ്ട്. പിന്നെ ഒരു ഗ്ലാസ് നാരങ്ങവെള്ളവും തരും. ശരിക്കും പറഞ്ഞാല്‍ പട്ടാമ്പി പാലത്തിനടുത്ത് എത്തുമ്പോഴേ താന്‍ ഒരു ഗ്ലാസ് നാരങ്ങവെള്ളം കിട്ടിയിരുന്നുവെങ്കിലെന്ന് ചിന്തിക്കാറുണ്ടായിരുന്നുവെന്നും താന്‍ മനസ്സില്‍ വിചാരിക്കുന്ന കാര്യം അമ്മ ചെയ്തുതരാറുണ്ടെന്നും മേജര്‍ രവി പറയുന്നു.

Also Read: സൂര്യയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ, ആരാധകരുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് ഒടുവില്‍ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍

ഓണത്തിനൊക്കെ വീട്ടിലേക്ക് വരില്ലേ എന്ന് ചോദിച്ച് വിളിക്കാറുണ്ട്. ഒരിക്കല്‍ അമ്മ തന്നെ അമ്മ വിളിച്ചപ്പോള്‍ താന്‍ നാളെ വിളിക്കാമെന്ന് പറഞ്ഞാണ് വെച്ചത്. എന്നാല്‍ സിനിമാതിരക്കുകള്‍ കാരണം അത് നീണ്ടുപോയെന്നും അമ്മ അവിടെ തന്നെ ഉണ്ടല്ലോ പിന്നെ വിളിക്കാമെന്നായിരുന്നു താന്‍ ചിന്തിച്ചതെന്നും മേജര്‍ രവി പറയുന്നു.

പിന്നീട് ബോംബെക്ക് പോയപ്പോള്‍ ഫോണില്‍ ഭാര്യയുടെ 20 മിസ് കോളുകള്‍ കണ്ടു. ടെന്‍ഷനോടെ തിരിച്ച് വിളിച്ചപ്പോഴാണ് അമ്മ പോയി എന്ന് അവള്‍ പറയുന്നതെന്നും താന്‍ തകര്‍ന്നുപോയി എന്നും അമ്മയെ താന്‍ വിളിക്കാമെന്ന് പറഞ്ഞിട്ട് ആറുദിവസം കഴിഞ്ഞിരുന്നുവെന്നും തനിക്ക് ഇപ്പോഴും അക്കാര്യത്തില്‍ കുറ്റബോധം തോന്നാറുണ്ടെന്നും മേജര്‍ രവി പറയുന്നു.

Advertisement