എനിക്ക് വേണ്ടി പൂജകള്‍ ചെയ്തു, പല സമയത്തും ആശ്വസിപ്പിച്ചു, എന്റെ മോശം സമയത്ത് കൂടെയുണ്ടായത് ലിസി, പക്ഷേ പലര്‍ക്കും പല തെറ്റിദ്ധാരണകളും ഉണ്ടാക്കി, തുറന്നുപറഞ്ഞ് മേജര്‍ രവി

125

പട്ടാള സിനിമകള്‍ ചെയ്ത് മലയാളത്തിലെ പ്രമുഖ സംവിധായകരുടെ കൂട്ടത്തിലേക്ക് ചേക്കേറിയ സംവിധായകനാണ് മേജര്‍ രവി.കീര്‍ത്തി ചക്ര, കാണ്ഡഹാര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ തന്നെയായിരുന്നു.

Advertisements

മേജര്‍ രവിയുടെ കീര്‍ത്തി ചക്രയിലൂടെ മോഹന്‍ലാലിന്റെ മേജര്‍ രവിയെന്ന പേരും പ്രശസ്തമായിരുന്നു. ഇന്നും മലയാളികള്‍ ആ കഥാപാത്രത്തെ ഓര്‍ക്കുന്നു. 2006ലായിരുന്നു കീര്‍ത്തി ചക്ര എന്ന ചിത്രം പുറത്തിറങ്ങിയത്. ഇതിന് ശേഷം കാണ്ഡഹാറിലും 1971 ബിയോണ്ട് ബോര്‍ഡേഴ്സിലും ഇതേ കഥാപാത്രത്തെ തന്നെ മോഹന്‍ലാല്‍ അവതരിപ്പിച്ചു.

Also Read;ഗോള്‍ഡും സില്‍വറും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്; മമ്മൂക്ക ധരിച്ച ഈ സണ്‍ ഗ്ലാസിന്റെ വില അറിയുമോ ?

ഒരു സംവിധായകനെന്നതിലുപരിയായി രാജ്യം ബഹുമാനിക്കുന്ന ആര്‍മി ഓഫീസര്‍ കൂടിയാണ് മേജര്‍ രവി. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മേജര്‍ രവി. തന്റെ ഗുരുവാണ് പ്രിയദര്‍ശന്‍ സാറെന്നും തങ്ങള്‍ തമ്മില്‍ നല്ല അടുപ്പമാണെന്നും അതേ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തങ്ങള്‍ വഴക്കിട്ടിട്ടുണ്ടെന്നും മേജര്‍ രവി പറയുന്നു.

ലാലിന്റെ ഭാര്യ സുചിത്രയും നടി ലിസ്സിയുമൊക്കെ തന്‍രെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ തന്നെ സഹോദരതുല്യനായിട്ടാണ് കാണുന്നതെന്നും കീര്‍ത്തി ചക്ര ചെയ്യുന്ന സമയത്ത് താന്‍ ചിക്കുന്‍ ഗുനിയ ബാധിച്ച് ആശുപത്രിയിലായിരുന്നുവെന്നും അപ്പോള്‍ ഒത്തിരി ഇല്ലാത്ത കഥകള്‍ ചിത്രത്തെ കുറിച്ച് പ്രചരിച്ചിരുന്നുവെന്നും മേജര്‍ രവി പറയുന്നു.

Also Read:കല്യാണം കഴിഞ്ഞെന്നു കരുതി ക്രഷ് തോന്നാന്‍ പാടില്ലെന്നുണ്ടോ, വീട്ടുകാരെ കുറേ ദിവസം പിരിഞ്ഞിരിക്കാന്‍ എന്നെക്കൊണ്ട് കഴിയില്ല, ഗോപിക അനില്‍ പറയുന്നു

അപ്പോള്‍ തന്നെ ആശ്വസിപ്പിച്ചത് ലിസിയായിരുന്നു. തനിക്കൊപ്പം നിന്നുവെന്നും ലിസി തന്നെ കംപ്ലീറ്റ് റിലാക്‌സ് ചെയ്യിപ്പിച്ച ദിവസം തനിക്ക് മറക്കാന്‍ പറ്റില്ലെന്നും തന്നെ ഒരു മസ്ജിദില്‍ കൊണ്ടുപോയി പൂജ ചെയ്യിപ്പിച്ചുവെന്നും നല്ല രീതിയില്‍ തന്നെ കെയര്‍ ചെയ്തിരുന്നുവെന്നും മേജര്‍ രവി പറയുന്നു.

Advertisement