കേരളത്തെ നടുക്കി കെവിൻ ദുരഭിമാനക്കൊലയുടെ പിന്നിലെ രഹസ്യം തേടി സംവിധായകൻ മജോ മാത്യു.
കോട്ടയത്തെ കെവിൻ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മജോ മാത്യു സംവിധാനം ചെയ്യുന്ന ’ഒരു ദുരഭിമാനക്കൊല’യുടെ ടൈറ്റിൽ ലോഞ്ചിംഗ് കോട്ടയം പ്രസ് ക്ലബ് ഹാളിൽ ചലച്ചിത്രതാരം അശോകൻ നിർവഹിച്ചു.
അശോകൻ സംഗീത സംവിധായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ നായികയുടെ പിതാവിന്റെ വേഷം ചെയ്യുന്നതും അശോകനാണ്.
ചിത്രത്തിൽ വിവേകും നന്ദുവുമാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖമായ നിവേദിതയാണ് നായിക. ഇന്ദ്രൻസാണ് നായികയുടെ പിതാവിന്റെ വേഷം അവതരിപ്പിക്കുന്നത്.
അങ്കമാലി ഡെയറി ഫെയിം കിച്ചു, അംബികാ മോഹൻ, സബിത, നന്ദു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.