സെലിബ്രിറ്റികള്‍ അറിയപ്പെടുന്നെന്ന് മാത്രമേയുള്ളൂ, ഒരു വിവരവുമില്ല, യേശുദാസ് പാട്ടുപാടുമെന്ന് വെച്ച് വിവരം ഉണ്ടാവണമെന്നുണ്ടോ, തുറന്നടിച്ച് മൈത്രേയന്‍

587

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ നിലപാട് തുറന്നുപറയാന്‍ ഒരുമടിയും കാണിക്കാത്ത ആളാണ് മൈത്രേയന്‍. അതുകൊണ്ട് തന്നെ അദ്ദേഹം എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. പലപ്പോഴും വിമര്‍ശനങ്ങളും അദ്ദേഹത്തെ തേടിയെത്താറുണ്ട്.

Advertisements

എന്നാല്‍ അതൊന്നും മൈത്രേയന്‍ കാര്യമാക്കാതെ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തെ കുറിച്ച് പല പ്രമുഖരും പ്രതികരിക്കാത്തതിനെ കുറിച്ച് തുറന്നടിച്ച് പറയുകയാണ് മൈത്രേയന്‍.

Also Read: പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു, കനക ഇപ്പോള്‍ കഴിയുന്നത് വളരെ സന്തോഷത്തില്‍, പ്രിയനടിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് കുട്ടി പത്മിനി

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആളുകള്‍ സെലിബ്രിറ്റികളെ ഫോളോ ചെയ്യുന്നത് കൊണ്ട് സെലിബ്രിറ്റികള്‍ക്ക് വിവരമുണ്ടാവണമെന്നില്ലെന്നും സിനിമാതാരങ്ങളാണല്ലോ വലിയ സെലിബ്രിറ്റികള്‍, അവര്‍ക്ക് എന്ത് വിവരമാണുള്ളതെന്നും മൈത്രേയന്‍ ചോദിക്കുന്നു.

ചായക്കടയില്‍ പോയി വസ്ത്രം ചോദിക്കുന്നത് പോലെയാണത്. സെലിബ്രിറ്റികള്‍ അറിയപ്പെടുന്നെന്ന് മാത്രമേയുള്ളൂവെന്നും ഒരു വിവരവുമില്ലെന്നും ഒരു സിനിമ ഹിറ്റായെന്ന് വെച്ച് അവര്‍ക്ക് വിവരം വരുമോ എന്നും രാഷ്ട്രീയമായ ധാരണയുണ്ടാവുമോ എന്നും മൈത്രേയന്‍ ചോദിക്കുന്നു.

Also Read: ജ്യോതികയെ പോലെ ഒരു നടി ചിത്രത്തില്‍ വേണം എന്ന് പറഞ്ഞത് മമ്മൂട്ടി തന്നെ; ജിയോ ബേബി പറയുന്നു

യേശുദാസ് നന്നായി പാട്ടുപാടും. അതുകൊണ്ട് അദ്ദേഹത്തിന് വിവരം വരുമോ എന്നും എന്ത് അറിവാണുണ്ടാവുന്നതെന്നും അയാളുടെ ഒത്തരി സ്‌റ്റേറ്റ്‌മെന്റുകളില്ലേ, നമുക്ക് കേള്‍ക്കുമ്പോള്‍ തന്നെ വിഷമം തോന്നുന്നതെന്നും മൈത്രേയന്‍ പറയുന്നു.

Advertisement