മലയാളം സിനിമകൾ തീർച്ചയായും കാണണം; അവർ സിനിമയിൽ പറയുന്നത് നമുക്ക് ചിന്തിക്കാൻ പോലുമാവില്ല; ബോളിവുഡ് നടി മഹിറ ഖാൻെ വാക്കുകൾ വൈറലാകുന്നു

497

ഇന്ത്യൻ സിനിമാ ലോകത്ത് തനതായ ഒരു മുദ്ര പതിപ്പിച്ച സിനിമാ വിഭാഗമാണ് മലയാള സിനിമകൾ. ബിഗ് ബജറ്റ് കെട്ടുകഥകൾ കൊണ്ടല്ല, റിയാലിറ്റിയോട് അടുത്തു നിൽക്കുന്ന ചിത്രങ്ങളാണ് എക്കാലത്തും മലയാള സിനിമയെ ചർച്ചകളിൽ മുന്നിൽ നിര്ത്തുന്നത്. താരങ്ങളുടെ അഭിനയത്തിന്റെ മികവിലും മറ്റ് ഭാഷകളേക്കാൾ മലയാള സിനിമയിലെ താരങ്ങൾ ഏറെ മുന്നിലാണ്.

ഇപ്പോഴിതാ മലയാള സിനിമയെ പുകഴ്ത്തി സംസാരിക്കുന്ന ബോളിവുഡ് നടിയും പാകിസ്താനി സ്വദേശിനിയുമായ മഹിറ ഖാന്റെ വാക്കുകളാണ് വൈറലാകുന്നത്. 2017ൽ പുറത്ത് വന്ന ഷാരൂഖ് ഖാൻ ചിത്രം റയിസിലൂടെ ഇന്ത്യൻ സിനിമാ ലോകത്തേക്ക് എത്തിയ പാകിസ്ഥാനി നടിയാണ് മഹിറ ഖാൻ.

Advertisements

മലയാളം സിനിമയെ പറ്റി ഒരു അഭിമുഖത്തിൽ സംസാരിക്കുന്ന മഹിറ ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മലയാളം സിനിമകൾ തീർച്ചയായും കാണണമെന്നും അവർ ചെയ്യുന്നത് ചിന്തിക്കാൻ പോലുമാവില്ലെന്നും മഹിറ പറയുന്നുണ്ട്.

ALSO READ- അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക മന്ദാന; കാലിൽ വീണ് അനുഗ്രഹം തേടി നവദമ്പതികൾ; ആശംസയ്ക്ക് ഒപ്പം വിമർശനവും

രാവാ എന്റർടെയ്ൻമെന്റിന് ക്വയ്ദ്-ഇ-അസം സിന്ദാബാദ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സഹപ്രർത്തകർക്കൊപ്പംനൽകിയ അഭിമുഖത്തിലാണ് മഹിറ മലയാള സിനിമയെ വാഴ്ത്തി സംസാരിക്കുന്നത്.

‘അനുപമ ചോപ്ര എന്നെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. അവർ വളരെ നല്ല ഇന്റർവ്യൂവറാണ്. കറക്ട് പോയിന്റെ വെച്ച് ചോദ്യങ്ങൾ ചോദിക്കും. മലയാളം സിനിമകൾ എനിക്ക് പരിചയപ്പെടുത്തി തന്നതും അവരാണ്.’- എന്ന് പറഞ്ഞ മഹിറ ഖാൻ നിങ്ങൾ മലയാളം സിനിമകൾ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നുമുണ്ട്.

ALSO READ-ഞാനാണോ ഇതെന്ന് ചോദ്യത്തിന് അതെയെന്ന് നയൻസിന്റെ മറുപടി; ചാറ്റ് പുറത്തുവിട്ട് നാണത്തോടെ വിഘ്‌നേശ് ശിവൻ

ഈ സമയത്ത്, കെജിഎഫ് മലയാളം സിനിമയല്ലേ എന്ന് ഇതിനിടക്ക് നടനായ ഫഹദ് മുസ്തഫ ചോദിച്ചപ്പോൾ താൻ തെലുങ്ക് സിനിമയെ പറ്റിയോ തമിഴ് സിനിമയെ പറ്റിയോ അല്ല പറയുന്നതെന്നാണ് മഹിറ നൽകുന്ന മറുപടി.

മലയാളം സിനിമയെ പറ്റിയാണ് താൻ പറയുന്നത്. തീർച്ചയായും അത് കാണണമെന്നും മഹിറ പറഞ്ഞു. മോഹൻലാൽ മലയാളം സിനിമയിലുള്ളതല്ലേ, ബോളിവുഡിലെ പ്രിയദർശന്റെ കൾട്ട് സിനിമകളെല്ലാം മോഹൻലാൽ സിനിമകളുടെ റീമേക്കാണെന്നും ഫഹദ് പറയുകയാണ്.

ഈ അഭിപ്രായത്തോട് യോജിച്ച മഹിറ മലയാളം തങ്ങളുടെ സിനിമകൾ ബോളിവുഡിന് വിറ്റ് അവർ കൂടുതൽ പണമുണ്ടാക്കുകയാണെന്നും പറഞ്ഞു. അങ്ങനെയാണ് താൻ മനസിലാക്കിയത്. തെറ്റാണോ ശരിയാണോ എന്ന് തനിക്ക് അറിയില്ലെന്നും മഹിറ ഖാൻ പറയുന്നു.

‘അത് എന്തെങ്കിലുമാവട്ടെ, പക്ഷേ അവർ സിനിമയിൽ പറയുന്നത് നമുക്ക് ചിന്തിക്കാൻ പോലുമാവില്ല. അനുപമയാണ് അതൊക്കെ എനിക്ക് പരിചയപ്പെടുത്തിയത്’- എന്ന് മഹിറ വിശദീകരിച്ചു.

Advertisement