ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ മുന്നിൽ നിൽക്കുന്ന നടിയാണ് മഹിമ നമ്പ്യാർ. ഒത്തിരി മലയാള ചിത്രങ്ങളിൽ മഹിമ അഭിനയിച്ചിട്ടുണ്ടെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ആർഡിഎക്സ് എന്ന ചിത്രത്തിലൂടെയാണ് മഹിമ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയത്.
ദലീപ് ചിത്രം കാര്യസ്ഥനിലൂടെയായിരുന്നു മഹിമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിൽ ദിലീപിന്റെ അനിയത്തിയായിട്ടാണ് മഹിമ അഭിനയിച്ചത്. മലയാളത്തേക്കാൾ കൂടുതൽ തമിഴിലാണ് മഹിമ ശ്രദ്ധനേടിയത്.
സാട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ഇപ്പോൾ തമിഴിൽ തിളങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് മഹിമ. കുട്ടിക്കാലം തൊട്ടുതന്നെ സിനിമയിൽ അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നെന്ന് മഹിമ പറഞ്ഞിരുന്നു.
ഇപ്പോഴിതാ താരം കുട്ടിക്കാലത്ത് നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് സംസാരിക്കുകയാണ്. താൻ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആൺകുട്ടികൾ തന്നെ ഉണക്ക മത്തി എന്ന് വിളിച്ച് കളിയാക്കാറുണ്ടായിരുന്നു എന്നാണ് മഹിമ പറയുന്നത്. അന്ന് അത് ബോഡി ഷെയ്മിങ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മഹിമ വ്യക്തമാക്കി.
‘എന്റെ ക്ലാസിലെ ബോയ്സ് ഒക്കെ എന്നെ ഉണക്ക മത്തി എന്ന് വിളിക്കുമായിരുന്നു. അന്നത് ബോഡി ഷെയ്മിങ് ആണെന്ന് നമുക്ക് അറിയില്ലലോ. അന്ന് എന്നെ ഉണക്ക മത്തി എന്ന് വിളിച്ചവർ ഇപ്പോൾ എന്നെ ഒന്ന് കാണണം. ഇപ്പോൾ അത്യാവശ്യം ഡീസന്റ് ആയിട്ടുള്ള ലുക്ക് ഉണ്ട് എന്നാണ് തോന്നുന്നത്.
അന്ന് ഉണക്ക മത്തി എന്ന് വിളിച്ചെങ്കിൽ ഇപ്പോൾ പച്ചമത്തിയെന്ന വ്യത്യാസം മാത്രമേയുള്ളൂ,’- മഹിമ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്സാണ് മഹിമയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ചിത്രം. ആർ.ഡി.എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും എത്തുന്ന ചിത്രമാണിത്.