മഹിമ എന്നല്ല, എന്റെ യഥാര്‍ത്ഥ പേര് ഇതായിരുന്നു, പേരുമാറ്റിയത് കരിയറില്‍ വളര്‍ച്ചയുണ്ടാവാന്‍ വേണ്ടി, തുറന്നുപറഞ്ഞ് മഹിമ നമ്പ്യാര്‍

89

ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ മുന്നില്‍ നില്‍ക്കുന്ന നടിയാണ് മഹിമ നമ്പ്യാര്‍. ഒത്തിരി മലയാള ചിത്രങ്ങളില്‍ മഹിമ അഭിനയിച്ചിട്ടുണ്ടെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ആര്‍ഡിഎക്സ് എന്ന ചിത്രത്തിലൂടെയാണ് മഹിമ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയത്.

Advertisements

ദലീപ് ചിത്രം കാര്യസ്ഥനിലൂടെയായിരുന്നു മഹിമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തില്‍ ദിലീപിന്റെ അനിയത്തിയായിട്ടാണ് മഹിമ അഭിനയിച്ചത്. മലയാളത്തേക്കാള്‍ കൂടുതല്‍ തമിഴിലാണ് മഹിമ ശ്രദ്ധനേടിയത്.

Also Read:20 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ മൂന്ന് ഭാഷകളില്‍ അറിയപ്പെടുന്ന ഒരു നടനായിരിക്കണം; പൃഥ്വിരാജ്

സാട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ഇപ്പോള്‍ തമിഴില്‍ തിളങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് മഹിമ. കുട്ടിക്കാലം തൊട്ടുതന്നെ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നെന്ന് മഹിമ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ പേര് യഥാര്‍ത്ഥത്തില്‍ മഹിമ എന്നല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഗോപിക എന്നാണ് തന്റെ യഥാര്‍ത്ഥ പേരെന്നും ആദ്യ തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു തന്റെ പേര് മാറ്റിയതെന്നും മഹിമ പറയുന്നു.

Also Read:അക്കാര്യം ചക്കിയാണ് വീട്ടില്‍ ചോര്‍ത്തിയത്, ഞാന്‍ പറയുന്നതിന് മുമ്പേ അവള്‍ കാര്യങ്ങള്‍ കണ്ടുപിടിച്ചിരുന്നു, വെളിപ്പെടുത്തലുമായി കാളിദാസ് ജയറാം

കരിയറില്‍ വളര്‍ച്ചയുണ്ടാവാന്‍ വേണ്ടിയായിരുന്നു പേര് മാറ്റിയത്. കാര്യസ്ഥനില്‍ അഭിനയിക്കുമ്പോള്‍ ഗോപിക എന്ന് തന്നെയായിരുന്നു പേരെന്നും തമിഴില്‍ അഭിനയിക്കുമ്പോള്‍ പേര് മാറ്റിയെന്നും അവര്‍ക്ക് ന്യൂമറോളജി നോക്കുന്ന ശീലമുണ്ടെന്നും അങ്ങനെ എം എന്ന അക്ഷരം നല്ലതാണെന്ന് പറഞ്ഞുവെന്നും പ്രഭു സോളമന്‍ സാറാണ് മഹിമ എന്ന് പേരിട്ടതെന്നും താരം പറയുന്നു.

Advertisement