ആറാം ക്ലാസ് തൊട്ട് അഭിനയ മോഹം, കണ്ണാടി നോക്കി മാത്രം കരച്ചിൽ; അമ്മയോട് വഴക്കിടുന്നത് കണ്ട് അമല പോളിന്റെ സിനിമയിലേക്ക് അവസരം! മഹിമയുടെ കരിയറിങ്ങനെ

107

ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ മുന്നിൽ നിൽക്കുന്ന നടിയാണ് മഹിമ നമ്പ്യാർ. ഒത്തിരി മലയാള ചിത്രങ്ങളിൽ മഹിമ അഭിനയിച്ചിട്ടുണ്ടെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ആർഡിഎക്സ് എന്ന ചിത്രത്തിലൂടെയാണ് മഹിമ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയത്.

ദലീപ് ചിത്രം കാര്യസ്ഥനിലൂടെയായിരുന്നു മഹിമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിൽ ദിലീപിന്റെ അനിയത്തിയായിട്ടാണ് മഹിമ അഭിനയിച്ചത്. മലയാളത്തേക്കാൾ കൂടുതൽ തമിഴിലാണ് മഹിമ ശ്രദ്ധനേടിയത്.

Advertisements

സാട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ഇപ്പോൾ തമിഴിൽ തിളങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് മഹിമ. ഇപ്പോൾ 800 എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മഹിമ.

ALSO READ- ‘ഉപ്പയോടും ഉമ്മയോടും നുണ പറഞ്ഞാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്; അവർ പേടിക്കും; അംജുക്കയ്ക്കും കുടുംബത്തിനും എല്ലാം അറിയാം’: ഹില

ഇപ്പോഴിതാ കുട്ടിക്കാലം തൊട്ടുതന്നെ സിനിമയിൽ അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നെന്ന് പറയുകയാണ് മഹിമ. ആറാംക്ലാസ് തൊട്ടൊക്കെ നടിയാകണമെന്നായിരുന്നു ആഗ്രഹം. അക്കാലത്ത് കൂട്ടുകാർക്കൊപ്പം പോയി ഓടികളിക്കാൻ പോലും നിൽക്കാറില്ല. അഥവാ വീണാൽ കൈയ്യിലും കാലിലും പാടുണ്ടായാൽ എന്നെ നായികയായി എടുത്തില്ലെങ്കിലോ എന്ന പേടിയായിരുന്നെന്ന് പറയുകയാണ് മഹിമ.

സിനിമയെ കുറിച്ച് ആഗ്രഹിച്ചെങ്കിലും എങ്ങനെ സിനിമയിൽ എത്താം എന്നതിനെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. പലപ്പോഴും കണ്ട സിനിമയിലെ രംഗങ്ങൾ കണ്ണാടിയുടെ മുന്നിൽ അഭിനയിച്ചു നോക്കാറുണ്ട്. ഏറ്റവും കൂടുതൽ അനുകരിച്ചത് കിലുക്കം സിനിമയിലെ രംഗമാണെന്നും അത് എന്നെങ്കിലും ഓഡിഷന് പോയാൽ ്ഭിനയിച്ച് കാണിക്കാൻ വേണ്ടിയായിരുന്നെന്നും മഹിമ പറയുകയാണ്.

ALSO READ- രഹസ്യമായി വിവാഹം കഴിച്ചോ? 42ാം പിറന്നാൾ ദിനത്തിൽ അനുഷ്‌കയുടെ ആരാധകരും ആകാംക്ഷയിൽ!

എന്തെങ്കിലും കാര്യത്തിന് വഴക്കിട്ട് കരയുമ്പോൾ പോലും, ഓടിപ്പോയി കണ്ണാടിയിൽ നോക്കും. അപ്പോൾ എന്നെ കാണാൻ എങ്ങനെയാണ് എന്ന് എന്നും മഹിമ പറയുന്നു. പക്ഷെ തനിക്ക് സിനിമയിലേക്ക് വരാൻ ഒരു സാഹചര്യവും ഇല്ല, ഒരു സിനിമ ബന്ധവും ഇല്ല. പക്ഷെ നമ്മൾ ഒരു കാര്യത്തെ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ കാലം അത് സാധിപ്പിച്ചു തരും എന്ന് പറഞ്ഞത് സത്യമാവുകയായിരുന്നു എന്നാണ് ാതരം പറയുന്നത്.

ഒരിക്കൽ ബേക്കൽ കോട്ടയിൽ കുടുംബത്തിനൊപ്പം പോയതായിരുന്നു. അന്ന് അമ്മയോട് വഴക്കിടുന്നതിന് ഇടയിലാണ് ഒരു സംവിധായകൻ തന്നെ കണ്ട്, അച്ഛനെ അടുത്തേക്ക് വിളിച്ച് സംസാരിക്കുന്നത്. അന്ന് പക്ഷെ ആ സിനിമ എനിക്ക് ചെയ്യാൻ പറ്റിയില്ല. അമല പോളിന്റെ ആദ്യത്തെ തമിഴ് ചിത്രത്തിൽ, അവരുടെ അനിയത്തിയുടെ വേഷമായിരുന്നു അതെന്നും താരം പറയുന്നു.

അന്ന് താൻ പത്താം ക്ലാസിൽ പഠിക്കുകയാണ്. പരീക്ഷയാണ്, അത് കഴിഞ്ഞാൽ ചെയ്യാം എന്ന് പറഞ്ഞിരുന്നു. പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് വാങ്ങി അവരെ തിരിച്ചു വിളിച്ചപ്പോഴേക്കും ആ അവസരം മറ്റൊരു ആർട്ടിസ്റ്റിന് പോയിരുന്നെന്നും പക്ഷെ അതേ സംവിധായകൻ എടുത്ത ഫോട്ടോഷൂട്ടുകൾ വഴിയാണ് കാര്യസ്ഥനിൽ അവസരം കിട്ടിയതെന്നും മഹിമ വെളിപ്പെടുത്തി.

ദിലീപേട്ടന്റെ അനിയത്തിയായിട്ടാണ് തുടങ്ങിയത്. അതുവഴിയാണ് തമിഴിലേക്ക് നായികയായി അവസരം ലഭിച്ചത്. സേട്ടൈ എന്ന ആദ്യ ചിത്രം ഹിറ്റായി. തുടരെ കുറിച്ച് നല്ല സിനിമകൾ വന്നു. മാസ്റ്റർ പീസ്, മധുരരാജ പോലുള്ള സിനിമകളും മലയാളത്തിൽ കിട്ടി.

എന്നാൽ മലയാളത്തിൽ എന്താണ് ഒരു ഫുൾ ലെഗ്ത് റോൾ വരാത്തത് എന്നോർത്ത് ഞാൻ സങ്കടപ്പെട്ടിരുന്നു. പക്ഷെ ആർ ഡി എക്സിലൂടെ അത് പരിഹരിക്കപ്പെട്ടു. ഇപ്പോൾ നല്ല നല്ല അവസരങ്ങൾ വരുന്നുണ്ട്. അതിന്റെ ത്രില്ലിലാണ് താനെന്നും മഹിമ നമ്പ്യാർ പറയുന്നു.

സ്‌കൂളിലെ പഠിപ്പിസ്റ്റായിരുന്നു താനെന്നും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഫുൾ എ പ്ലസ് ആയിരുന്നുവെന്നും മഹിമ പറയുന്നു. അമ്മ ടീച്ചറാണ്. അതുകൊണ്ട് സ്‌കൂളിന് പുറത്ത് ഭയങ്കര പാവമായിരുന്നു, ക്ലാസിൽ എല്ലാം അലമ്പും കാണിക്കാറുണ്ടെന്നും മഹിമ വെളിപ്പെടുത്തി.

Advertisement