കുട്ടികളുണ്ടാകാൻ വിവാഹം കഴിക്കണമെന്നില്ല, അവിവാഹിതായ എനിക്ക് രണ്ടര വയസ്സുള്ള ഒരു മകളുമുണ്ട്, നടി മഹി ഗില്ലിന്റെ വെളിപ്പെടുത്തൽ

36

നടി മാഹി ഗിൽ സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത്. അവിവാഹിതായ താൻ രണ്ടര വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണെന്ന് മാഹി ഗിൽ പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം തുറന്നുപറഞ്ഞത്. തന്റെ കാമുകൻ ബിസിനസ്സ്മാൻ ആണെന്നും രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയാണ് താനെന്നും മാഹി ഗിൽ പറഞ്ഞു.

കുട്ടികളുണ്ടാകാൻ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കൽപ്പത്തിനോട് തനിക്ക് യാതൊരു തരത്തിലുള്ള യോജിപ്പുമില്ലെന്ന് നടി മാഹി ഗിൽ. അവിവാഹിതയായ താൻ മൂന്ന് വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണെന്ന് മാഹി ഗിൽ പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം തുറന്നുപറഞ്ഞത്. തന്റെ കാമുകൻ ബിസിനസ്മാൻ ആണെന്നും മാഹി ഗിൽ പറഞ്ഞു.

Advertisements

എനിക്ക് ഒരു കാമുകനുണ്ട്. അതിൽ രണ്ടര വയസുള്ള ഒരു മകളുമുണ്ട്. വെറോണിക്ക എന്നാണ് അവളുടെ പേര്. എനിക്കതിൽ അഭിമാനമുണ്ട്. വിവാഹം കഴിച്ചില്ല എന്ന് കരുതി എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. ഭാവിയിൽ വിവാഹിതയായേക്കാം. അങ്ങനെയൊരു ആഗ്രഹം മനസ്സിൽ ഉണ്ടായാൽ മാത്രം. കുട്ടികൾ ഉണ്ടാകാൻ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കൽപ്പത്തിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. മാഹി ഗിൽ പറഞ്ഞു.

നടിയെന്ന് നിലയിലുള്ള തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമാക്കി വെച്ചതെന്നും മാഹി ഗിൽ വ്യക്തമാക്കി. ദേവ് ഡി, ദബാങ്, സാഹിബ് ബിവി ഓർ ഗാംഗ്സ്റ്റർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാഹി ഗിൽ.

Advertisement