അനുകരണ കലയിൽ താരമാണ് മഹേഷ് കുഞ്ഞുമോൻ. സ്പോട്ട് ഡബ്ബിങ്ങിൽ ആണ് മഹേഷ് ഏവരെയും ഞെട്ടിച്ചത്. അനുകരണ കലയിൽ ഇന്ന് മഹേഷിനെ വെല്ലാൻ ആരുമില്ലെന്ന് തന്നെ പറയാൻ സാധിക്കും. അതിന് ഉത്തമ ഉദാഹരമാണ് മഹേഷിന്റെ സ്‌പോട്ട് ഡബ്ബിംഗും കൂടാതെ പൃഥ്വിരാജ് ചിത്രം കോൾഡ് കേസിൽ അനിൽ നെടുമങ്ങാടിന് നൽകിയ ശബ്ദവും.
മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന താരത്തിന്റെ പുതിയ പ്രകടനം കണ്ട് അമ്പരന്ന നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ പ്രതികരണമാണ്. മഹേഷിന്റെ പ്രകടനം കണ്ട് സ്റ്റേജിൽ കയറി മഹേഷിനെ കെട്ടിപ്പിടിക്കുകയായിരുന്നു അദ്ദേഹം വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് ഇപ്പോൾ. നാദിർഷയുടെ നേതൃത്വത്തിൽ അരങ്ങേറിയ കോമഡി സ്‌കിറ്റിന്റെ ഭാഗമായായിരുന്നു മഹേഷ് കുഞ്ഞുമോനും എത്തിയത്.
പരിപാടിയിൽ മഹേഷ് കുഞ്ഞുമോന്റെ പ്രകടനം കൈയ്യടി നേടിയിരുന്നു. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ബാബുരാജ്, വിനായകൻ എന്നീ താരങ്ങളെ അനുകരിക്കുകയും സ്പോട്ട് ഡബ്ബിങ് നടത്തുകയും ചെയ്തു. അദ്ഭുതപ്പെടുത്തുന്ന പ്രകടനം ആയിരുന്നു മഹേഷ് കുഞ്ഞുമോന്റെത്. ഇതോടെ സ്റ്റേജിലേക്ക് കയറി വന്ന ഗണേഷ് കുമാർ മഹേഷ് കുഞ്ഞുമോനെ അഭിനന്ദിച്ച് കെട്ടിപ്പിടിക്കുകയായിരുന്നു, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
തന്റെകലാജീവിതത്തിൽ ഏറ്റവും അഭിമാനിക്കാൻ കഴിയുന്ന ഒന്നായിരുന്നു അനിൽ നെടുമങ്ങാടിന് ശബ്ദം നൽകിയ നിമിഷങ്ങളെന്ന് മഹേഷ് നേരത്തെ പറഞ്ഞിരുന്നു. അനിലേട്ടനെ പോലെ വലിയൊരു നടന്റെ ശബ്ദം ഞാൻ ചെയ്യുമ്പോൾ അത് ആളുകൾ എങ്ങനെ എടുക്കും എന്നു വിചാരിച്ചിരുന്നു. പക്ഷേ ചിത്രം റിലീസ് ചെയ്ത് ഞാൻ ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചപ്പോഴാണ് പലരും ഇത് തിരിച്ചറിയുന്നത് തന്നെ.
ഒരാളുടെ ശബ്ദം നൂറ് ശതമാനം കൃത്യതയോടെ മറ്റൊരാൾക്ക് അനുകരിക്കാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചെറിയൊരു സാമ്യം കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മഹേഷ് പറഞ്ഞിരുന്നു. ഏഴാം ക്ലാസ് മുതലാണ് മഹേഷ് തന്റെ മിമിക്രി തുടങ്ങുന്നത്. മഹേഷിന്റെ മിമിക്രി കലാകാരനാണ്. വീട്ടിലെ ചേട്ടന്റെ അനുകരണം കണ്ടാണ് മഹേഷും ഈ മേഖലയിലേയ്ക്ക് തിരിഞ്ഞത്.