ശാരീരിക ബുദ്ധിമുട്ടുകളുണ്ട്, സ്റ്റേജില്‍ കയറി പെര്‍ഫോം ചെയ്യാനാവില്ല, മൂന്നുമാസം കഴിഞ്ഞാല്‍ ഒരു സര്‍ജറി കൂടിയുണ്ട്, മഹേഷ് കുഞ്ഞുമോന്‍ പറയുന്നു

123

വടകരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുന്നതിനിടെ ഉണ്ടായ വാഹന അപ ക ട ത്തില്‍ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന് ഗുരുതരമായി പരുക്കേറ്റിരുന്നു. നടന്‍ കൊല്ലം സുധിയും ഇതേ അ പ കടത്തിലാണ് മരണപ്പെട്ടത്.

Advertisements

ഈ സംഭവം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. നടന്മാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കും അപകടത്തില്‍ സാരമായി പരുക്കേറ്റിരുന്നു. കുറേക്കാലം ആശുപത്രിയിലായിരുന്നു. ഇരുവരും ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് ഇപ്പോള്‍.

Also Read: ഏറ്റവും നല്ല സുഹൃത്തായി കൂടെ തന്നെയുണ്ടാവും, സ്വാതന്ത്ര്യത്തിലാണല്ലോ സ്‌നേഹത്തിനും സൗഹൃദത്തിനും സൗന്ദര്യം കൂടുതല്‍, പ്രിയതമന് ജന്മദിനാശംസകളുമായി സിത്താര, വൈറലായി സോഷ്യല്‍മീഡിയ പോസ്റ്റ്

മുഖത്തേറ്റ ഗു രു തര മായ പ രിക്കിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുവന്ന മഹേഷിന്റെ വീഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അവസ്ഥയെ കുറിച്ചും പ്രതിസന്ധികളെ അഭിമുഖീകരിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് മഹേഷ് കുഞ്ഞുമോന്‍.

ആ അപകടം ശരീരത്തെ മാത്രമല്ല, മനസ്സിനെയും ഒരുപാട് തളര്‍ത്തിയിരുന്നു. തന്റെ അവസ്ഥ കണ്ട് ചുറ്റുമുള്ളവര്‍ തന്നേക്കാള്‍ വേദനിച്ചിരുന്നുവെന്നും ആശുപത്രിയില്‍ കിടക്കുമ്പോഴും താന്‍ മിമിക്രി ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും കാരണം കുറേ നാള്‍ മിമിക്രി അനുകരണം നടത്താതിരുന്നാല്‍ അത് നമ്മളില്‍ നിന്നും വിട്ടുപോകുമെന്നും മഹേഷ് കുഞ്ഞുമോന്‍ പറയുന്നു.

Also Read: നമ്മള്‍ വിഷമിച്ചിരുന്നാലും കരഞ്ഞാലും മറ്റാര്‍ക്കും പ്രശ്‌നമില്ല, ബാധിക്കുക നമ്മുടെ ആരോഗ്യത്തെ മാത്രം, ചിരിച്ചും കളിച്ചും കൊച്ചുകുട്ടികളെ പോലെ നടക്കാനിഷ്ടം, മനസ്സുതുറന്ന് ശാന്തി കൃഷ്ണ

ജയിലറിന്റെ വീഡിയോ ചെയ്തത് വൈറലായിരുന്നു. മൂന്ന് ദിവസം കൊണ്ടാണ് വീഡിയോ ചെയ്തത് എന്നും അത് ചെയ്യുമ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇപ്പോള്‍ താന്‍ ഓകെയായി എന്ന് കരുതി പലരും തന്നെ പരിപാടിക്ക് വിളിക്കാറുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സ്‌റ്റേജില്‍ വന്ന് പെര്‍ഫോം ചെയ്യാന്‍ കഴിയില്ലെന്നും ഇനി ഒരു സര്‍ജറിയുണ്ടെന്നും മൂന്നുമാസം കഴിഞ്ഞിട്ടാണെന്നും മഹേഷ് പറയുന്നു.

Advertisement