രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോഴും ചര്‍ച്ചയായ രണ്ടുപേരാണ് . ഇരുവരുടെയും പ്രണയം പാപ്പരാസികള്‍ ആഘോഷമാക്കാറുണ്ട്.
ആലിയയുമായുളള പ്രണയത്തെക്കുറിച്ച് രണ്‍ബീര്‍ മനസ്സ് തുറന്നിരുന്നുവെങ്കിലും ആലിയ ഇതുവരെ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. എന്നാല്‍ ഈ പ്രണയം സ്ഥിരീകരിച്ചിരിക്കുകയാണ് ആലിയയുടെ പിതാവ് മഹേഷ് ഭട്ട്.
Advertisements
ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത് ഇങ്ങനെ. ‘അതെ, അവര്‍ പ്രണയത്തിലാണ്. അത് മനസ്സിലാക്കാന്‍ ഒരു ജീനിയസ് ആവേണ്ട കാര്യമില്ല.
എനിക്ക് രണ്‍ബീറിനെ ഇഷ്ടമാണ്. അയാള്‍ നല്ലൊരു വ്യക്തിയാണ്,’ മഹേഷ് ഭട്ട് പറഞ്ഞു. എന്നാല്‍ ഇരുവരുടെയും വിവാഹം എപ്പോഴുണ്ടാകുമെന്നു ചോദിച്ചപ്പോള്‍ വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവരാണ്.
അത് എപ്പോള്‍ നടക്കുമെന്ന് തനിക്ക് പറയാന്‍ ആകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Advertisement