‘അമ്മായിയമ്മയെ തൃപ്തിപ്പെടുത്തുന്ന മരുമകളല്ല’; രവീന്ദറും മഹാലക്ഷ്മിയും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം അമ്മയോ? വൈറലായി രവീന്ദറിന്റെ വാക്കുകൾ

1326

തമിഴിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച വിവാഹമായിരുന്നു നിർമ്മാതാവ് രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും. രവീന്ദർ ചന്ദ്രശേഖറിന്റെ ശരീര ഭാരം ചൂണ്ടിക്കാട്ടിയാണ് അന്ന് വിവാദങ്ങൾക്ക് തിരിതെളിഞ്ഞത്. മാത്രമല്ല മഹാലക്ഷ്മിയുടെ ആവശ്യം പൈസയാണെന്നും അതിന് വേണ്ടിയാണ് രവീന്ദറിനെ വിവാഹം കഴിച്ചത് എന്നുമുള്ള രീതിയിലേക്കും ആരോപണം നടന്നു.

രവീന്ദർ നിർമ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില് മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

Advertisements

ഇരുവരുടെയും രണ്ടാം വിവാഹബന്ധമാണിത്. അതേസമയം ട്രോളുകളെയും ആരോപണങ്ങളെയും ചിരിച്ച് തള്ളുകയാണ് ഇരുവരും ചെയ്തത്. മാത്രമല്ല സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചിത്രങ്ങൾ പങ്ക് വെക്കുകയും ചെയ്യാറുണ്ട്.

അടുത്തിടെ ഇരുവരും വേർപിരിഞ്ഞെന്ന് വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. മഹാലക്ഷ്മി തനിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് പ്രചരണങ്ങൾ തുടങ്ങിയത്. എന്നാൽ ഇതെല്ലാം നിഷേധിച്ച് ഇരുവരും മറുപടിയും നൽകിയിരുന്നു.

ALSO READ- അച്ഛന്റെ മൃ ത ദേഹം ദഹിപ്പിച്ചതും, അസ്ഥി വാരാൻ പോയതും താൻ ഒറ്റയ്ക്കാണ്; കുടുബം പോലും കൂടെ ഉണ്ടായില്ല; അനുഭവം പറഞ്ഞ് നടി നിഖില വിമൽ

ഇതിനിടെ ഇരുവരും തമ്മിൽ ഇപ്പോഴും പ്രശ്‌നങ്ങളുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുകയാണ് ഇപ്പോൾ. രവീന്ദർ ഒരു അഭിമുഖത്തിൽ പറഞ്ഞതെന്ന രീതിയിൽ ചില വാർത്തകളും പ്രചരിക്കുന്നുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഹാലക്ഷ്മിയുമായുള്ള തർക്കത്തിന്റെ കാരണം താരം വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

‘അവൾ വന്ന ശേഷം താൻ തന്നിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തി. സുന്ദരിയായ ഒരു സ്ത്രീയുടെ കമ്പനി ആരായാലും ആഗ്രഹിക്കുന്നതല്ലേ. പക്ഷേ അവളുടെ അമ്മായിയമ്മയ്ക്ക് അവരുടെ ആഗ്രഹങ്ങൾ അവരെ തൃപ്തിപ്പെടുത്തുന്ന ഒരു മരുമകളെ ലഭിച്ചില്ല’, എന്നാണ് മഹാലക്ഷ്മി അമ്മായിയമ്മയുമായി അസ്വാരസ്യത്തിലാണ് എന്ന സൂചന നൽകികൊണ്ട് രവീന്ദർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ALSO READ- പുതുതലമുറയിലെ അഭിനേതാക്കൾ അത് നാളെ നോക്കാം ബ്രോ, എന്ന് പറഞ്ഞ് പോകും; എന്നാൽ അന്ന് മോഹൻലാൽ ചെയ്തതിങ്ങനെ; വെളിപ്പെടുത്തി നടൻ നാസർ

വിവാഹം കഴിഞ്ഞ മകന് വേണ്ടി എന്തിനാണ് ഒരു അമ്മ പാചകം ചെയ്യുന്നതെന്നും താൻ ഷൂട്ടിംഗ് കാര്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ പോലും പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് അമ്മയ്ക്ക് വിഷമമാണെന്നും രവീന്ദർ പറയുന്നുണ്ട്.


എന്നാൽ രവീന്ദർ ംസംസാരിക്കുന്നതിന്റെ വീഡിയോ ഒന്നും പുറത്തുവന്നിട്ടില്ല. ഏത് മാധ്യമത്തോടാണ് താരം ഇക്കാര്യം പറഞ്ഞതെന്നും വ്യക്തമാക്കാതെയാണ് വാർത്തകൾ പുറത്തെത്തിയിരിക്കുന്നത്.

Advertisement