ഒരിക്കലും പരാജയപ്പെട്ടിട്ടില്ല , പഴയതിലും അധികം എന്നെ പ്രൊട്ടക്ട് ചെയ്യൂ; മഹാലക്ഷ്മി

418

മലയാളത്തില്‍ അടക്കം നിരവധി ആരാധകരുള്ള നടിയാണ് മഹാലക്ഷ്മി. ഹരിചന്ദനം എന്ന പരമ്പരയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് കേരളത്തിലും ഈ താരം ശ്രദ്ധിക്കപ്പെട്ടത്. ഈ അടുത്തായിരുന്നു നിര്‍മ്മാതാവും ബിസിനസുകാരനുമായ രവിചന്ദ്ര ശേഖറും മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം.

Advertisements

ഇതിനുശേഷം വാര്‍ത്തകളില്‍ നിറയുകയായിരുന്നു നടി. താരം പണം കണ്ടാണ് ഇദ്ദേഹത്തെ വിവാഹം കഴിച്ചത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെല്ലാം പ്രതികരണം നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്.

ഈ അടുത്ത് തട്ടിപ്പ് കേസില്‍ രവിചന്ദ്ര ശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു, പിന്നാലെ മഹാലക്ഷ്മിയും ഇദ്ദേഹവും പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും വരാന്‍ തുടങ്ങി. ഇപ്പോള്‍ അതൊന്നും സത്യമല്ല എന്ന് തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇവര്‍ പങ്കുവെച്ചത്.

also read
ജവാനില്‍ ശ്രദ്ധിക്കപ്പെട്ടില്ല, കട്ട കലിപ്പില്‍ നയന്‍താര; പല ചിത്രങ്ങളില്‍ നിന്നും പിന്മാറി സൂപ്പര്‍ താരം

തന്റെ ഭര്‍ത്താവിനൊപ്പം ഉള്ള ഫോട്ടോയും ആയിട്ടാണ് മഹാലക്ഷ്മി എത്തിയത്. എന്നില്‍ പുഞ്ചിരി കൊണ്ടു വരുന്നത് നീ , ഒരിക്കലും പരാജയപ്പെട്ടിട്ടില്ല ആ സ്‌നേഹത്തിന് കാരണ വിശ്വാസമാണ് . ഞാന്‍ എന്നേക്കാള്‍ അധികം നിന്നെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു പഴയതുപോലെതന്നെ സ്‌നേഹം വേണം, പഴയതില്‍ അധികം എന്നെ പ്രൊട്ടക്ട് ചെയ്യൂ ഒരുപാട് സ്‌നേഹം , എന്നാണ് ഫോട്ടോയ്ക്ക് മഹാലക്ഷ്മി കുറിച്ച്. ഇതില്‍ നിന്ന് ഇവര്‍ വേര്‍പിരിഞ്ഞിട്ടില്ല എന്നത് വ്യക്തമായി . പതിവുപോലെ ഫോട്ടോയ്ക്ക് താഴെ മോശം തരത്തിലുള്ള കമന്റും വരുന്നുണ്ട് .

 

Advertisement