‘മാമാട്ടിക്ക് പിറന്നാള്‍ ആശംസകള്‍’; പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞ് സോഷ്യല്‍മീഡിയ; ദിലീപിന്റേയും കാവ്യയുടെയും പൊന്നോമനയ്ക്ക് ഇന്ന് ജന്മദിനം

66

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നടനായി മാറിയ താരമാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകള്‍ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകള്‍ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജനപ്രിയ നായകന്‍ ദിലീപും മുന്‍ സൂപ്പര്‍ നായിക കാവ്യാ മാധവനും. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ഒരു പക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനും അയിരിക്കും.

Advertisements

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് വളരെ സ്വകാര്യമായ ചടങ്ങിലാണ് ദിലീപും കാവ്യയും വിവാഹിതരായത്. ഇരുവരും ഒന്നിച്ച ആദ്യ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ മുതല്‍ ഈ ജോഡിക്ക് ആരാധകര്‍ ഉണ്ടായി തുടങ്ങിയിരുന്നു. ആദ്യ ഭാര്യ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും അയുള്ള ബന്ധം പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപും കാവ്യാ മാധവനും വിവാഹിതര്‍ ആയത്. ഇരുവരുടേയും മകള്‍ മാമാട്ടിയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ്.

ALSO READ- ‘കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക’, അല്ലെങ്കില്‍ മലയാള സിനിമയോട് ചെയ്യുന്നത് അനീതിയാവും; ലിയോ കണ്ടതിന് പിന്നാലെ പ്രതികരിച്ച് ഒമര്‍ ലുലു

മാമാട്ടി ഇപ്പോഴിതാ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ആശംസാ പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് കാവ്യയുടെയും ദിലീപിന്റെയും ഫാന്‍സ് പേജുകള്‍.് മഹാലക്ഷ്മിക്ക് ആശംസകള്‍ നേര്‍ന്നുള്ള പോസ്റ്റുകള്‍ നിരവധി ആരാധകരും പങ്കിട്ടിട്ടുണ്ട്.

മഹാലക്ഷ്മിയുടെ പഴയ ചിത്രങ്ങളും വീഡി യോകളുമൊക്കെ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റുകള്‍. അതേസമയം, അടുത്തിടെയാണ് ചെന്നൈയിലേയ്ക്ക് ദിലീപും കുടുംബവും ചേക്കേറിയത്. മഹാലക്ഷ്മി ഇപ്പോള്‍ യുകെജി വിദ്യാത്ഥിനിയും ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷി ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായണ്.

ചേച്ചിയും അനുജത്തിയുമായിട്ട് വലിയ കൂട്ടാണെന്നും വലിയ സന്തോഷമാ ണെന്നും തന്റെ സിനിമകള്‍ കണ്ട് മാമാട്ടി ചിരിക്കാറുണ്ടെന്നും അച്ഛനും അമ്മയും ആക്ടേഴ് സാണെന്നും അവള്‍ എല്ലാവരോടും പറയുമെന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു.

Advertisement