രവീന്ദര്‍ തന്നെ ച തിച്ചാണ് വിവാഹം ചെയ്തത്; തനിക്കൊന്നും അറിയില്ലായിരുന്നു; ഒടുവില്‍ തുറന്നടിച്ച് മഹാലക്ഷ്മി

37344

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിള്‍സാണ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും, ഭാര്യ മഹാലക്ഷ്മിയും. നിരവധി വിമര്‍ശനങ്ങളിലൂടെയാണ് ഇരുവരുടെയും വിവാഹ ജീവിതം മുന്നോട്ട് പോകുന്നത്.വിമര്‍ശനങ്ങളില്‍ ഒന്നും ഇരുവരും കുലുങ്ങിയിരുന്നില്ല. സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി ഇരുവരും മുന്നോട്ട് പോവുകയായിരുന്നു.

അതേസമയം ഈയടുത്ത് വിവാഹ വാര്‍ഷികം ആഘോഷിച്ച താരങ്ങളെ തേടി വളരെ ദുഖകരമായ കാര്യം എത്തിയിരുന്നു. 16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ രവീന്ദര്‍ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.

Advertisements

പുതിയ കമ്പനി തുടങ്ങാനെന്ന പേരില്‍ വ്യവസായിയില്‍ നിന്നും 16 കോടി രൂപ തട്ടിയെന്നാണ് കേസ്. പിന്നാലെ മെഹാലക്ഷ്മി ഭര്‍ത്താവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഭര്‍ത്താവ് കൂടെയില്ലാത്ത സമയത്ത് മിസിംഗ് പോസ്റ്റായിരുന്നു താര്ത്തിന്റേത്. ഓരോ നിമിഷവും തന്റെ ഹൃദയം നിങ്ങളെ തിരയുകയാണെന്നായിരുന്നു മഹാലക്ഷ്മി സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നത്.

ALSO READ- കഴിഞ്ഞ 4 വര്‍ഷം ഇതൊക്കെ ക്രൈം ബ്രാഞ്ചിന്റെയും സിബിഐയുടെയും മാദ്ധ്യമങ്ങളുടെയും മുന്നില്‍ ഉണ്ടായിരുന്നിട്ടും ഇതിവിടം വരെ എത്തേണ്ടി വന്നില്ലേ; പ്രിയയുടെ വാക്കുകള്‍

ഇപ്പോഴിതാ താരം ഈ കേ സുമായി ബന്ധപ്പെട്ട് അസ്വസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്. രവീന്ദര്‍ പ്രതിയായ 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകദേശം ഒരു മാസക്കാലം ജയിലില്‍ കിടന്ന രവിചന്ദറിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യം ലഭിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇപ്പോള്‍ മഹാലക്ഷ്മി സോഷ്‌യയല്‍മീഡിയയില്‍ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒന്നും തന്നെ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെയ്ക്കാറില്ല. മഹാലക്ഷ്മി രവീന്ദര്‍ എന്ന ഇന്‍സ്റ്റാഗ്രാമിലെ പേര് മഹാലക്ഷ്മി ശങ്കര്‍ എന്ന് മാറ്റുകയും ചെയ്തിരുന്നു.

ALSO READ-ബോക്‌സ് ഓഫീസില്‍ കത്തിക്കയറി കണ്ണൂര്‍ സ്‌ക്വാഡ് , വിദേശത്ത് നിന്നും സെല്‍ഫി ചിത്രം പങ്കുവെച്ച് മമ്മൂട്ടി

നടിയും ഇപ്പോള്‍ ഭര്‍ത്താവിനെതിരെ രംഗത്തെത്തിയെന്നാണ് തമിഴകത്തെ പുതിയ വാര്‍ത്ത. രവീന്ദറിന്റെ അറസ്റ്റ് മഹാലക്ഷ്മിക്ക് ഒരു വലിയ ഷോക്ക് ആയെന്നും താനും വഞ്ചനയ്ക്കിരയായി എന്ന് മഹാലക്ഷ്മി പറഞ്ഞെന്നുമാണ് റിപ്പോര്‍ട്ടിലു
ള്ളത്.

ഭര്‍ത്താവിനെതിരെ കൂട്ടുകാരോടായി അവര്‍ പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദര്‍ വിവാഹം ചെയ്തത്. രവീന്ദറിന്റെ തട്ടിപ്പ് കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്നും നടി പറഞ്ഞെന്നാണ് വാര്‍ത്തകള്‍.

വിവാഹത്തിന് മുന്‍പേ ഇതെല്ലാം പരമരഹസ്യമായി അദ്ദേഹം സൂക്ഷിച്ചു എന്ന് നടി പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. അതേസമയം താരത്തിന്റെ ഈ വാക്കുകള്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇക്കാര്യം ചിലര്‍ പടച്ചുവിട്ടതാണെന്നും ആരാധകര്‍ പ്രതികരിക്കുന്നുണ്ട്.

Advertisement